'ബി.സി.സി.ഐ മറന്നെങ്കിലും കളി നിർത്താനാവില്ലല്ലോ'; ഒമ്പത് സിക്സറടക്കം വെടിക്കെട്ട് സെഞ്ച്വറിയുമായി കരുൺ നായർ
text_fieldsടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമേ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ളൂ. ഒന്ന് ഇന്ത്യയുടെ ഇതിഹാസ ഓപ്പണറായ വിരേന്ദർ സേവാഗും രണ്ട് എല്ലാവരാലും മറന്നുപോയെ കരുൺ നായരും. സേവാഗ് രണ്ട് തവണ 300 കടന്നപ്പോൾ കരുൺ നായർ 2016ൽ ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കിൽ വെച്ച് പുറത്താകാതെ 303 റൺസ് നേടിയിരുന്നു. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ താരം ടീമിലില്ലായിരുന്നു. 300 റൺസെടുത്തതിന് ശേഷം വെറും മൂന്ന് മത്സരത്തിലാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. നിലവിൽ ഐ.പി.എല്ലിൽ ഒരു ടീമിൽ പോലും കരുണിന് അംഗത്വമില്ല. 2022ൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് കരുൺ അവസാനമായി ഐ.പി.എൽ കളിച്ചത്.
എന്നാൽ ഒരിക്കലും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള നിരന്തര ശ്രമത്തിലാണ് കരുൺ ഇപ്പോഴും. അതിനുള്ള തെളിവാണ് കഴിഞ്ഞ സീസണിലെ മഹാരാജ ട്രോഫിയിലെ പ്രകടനം. മൈസൂരു വാരിയേഴ്സിന് വേണ്ടി 12 ഇന്നിങ്സിൽ നിന്നുമായി 532 റൺസാണ് അദ്ദേഹം അടിച്ചുക്കൂട്ടിയത്. താൻ എന്നത്തെയും പോലെ മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ സീസണിലെ മഹാരാജ ട്രോഫിയിലെ കഴിഞ്ഞ മത്സരത്തിൽ 48 പന്തിൽ നിന്നും 124 റൺസാണ് കരുൺ അടിച്ചുകൂട്ടിയത്.
മഹാരാജ ട്രോഫിയിൽ മൈസൂരു വാരിയേഴ്സിനായി 48 പന്തിൽ നിന്നും ഒമ്പത് സിക്സും 13 ഫോറുമടക്കമാണ് കരുൺ നായർ 124 റൺസ് അടിച്ചെടുത്തത്. മംഗളൂരു ഡ്രാഗൺസിനെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ വെടിക്കെട്ട് ഇന്നിങ്സ്. 20 ഓവറിൽ ടീമിനെ 226 റൺസിലെത്തിക്കാനും അദ്ദേഹത്തിന്‍റെ ഇന്നിങ്സിന് സാധിച്ചു. മത്സരത്തിൽ വി.ജെ.ഡി റൂൾ പ്രകാരം വാരിയേഴ്സ് 27 റൺസിന് വിജയിക്കുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിനെ പറ്റി എന്നും ആലോചിക്കാറുണ്ടെന്ന് പറയുകയാണ് കരുൺ നായർ. അതാണ് തന്നെ മുന്നോട്ട് നയിക്കുന്ന ഘടകമെന്നും ഇ.എസ്.പി.എൻ ക്രിക് ഇൻഫോയോട് കരുൺ പറഞ്ഞിട്ടുണ്ട്.
'ഞാൻ എന്നത്തെയും പോലെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്‍റെ കളിയെപറ്റി എനിക്ക് ഇപ്പോൾ ധാരണയുണണ്ട്. എവിടെയെങ്കിലും അവസരം ലഭിക്കുമെന്നാണ് ഞാൻ ഉറപ്പ് വരുത്തുകയാണ് ഇപ്പോൾ. അതിലൂടെ വീണ്ടും പടിക‍്ൾ കയറുക എന്നുള്ളതിലേക്കാണ് എന്‍റെ ശ്രദ്ധ. എന്നും രാവിലെ എഴുന്നേറ്റ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതിനെ പറ്റി ആലോചിക്കുന്നത് ആവേശം തരുന്ന കാര്യമാണ് അതാണ് എന്നോട്ട് മുന്നോട്ട് നടത്തിക്കുന്നത്,' കരുൺ നായർ പറഞ്ഞു. എന്നാൽ വരാനിരിക്കുന്ന ദുലീപ് ട്രോഫിയിലും കരുൺ നായരെ ബി.സി.സി.ഐ തഴഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.