ദേശീയ ഗെയിംസ്; തൈക്വാൻഡോയിൽ ലയ ഫാത്തിമക്ക് വെങ്കലം
text_fieldsതൈക്വാൻഡോ വനിത പുംസെയിൽ വെങ്കലം നേടിയ കേരളത്തിന്റെ ലയ ഫാത്തിമ. ഫോട്ടോ; മുസ്തഫ അബൂബക്കർ
ഹൽദ്വാനി: ദേശീയ ഗെയിംസ് തൈക്വാൻഡോ മത്സരങ്ങൾ ആരംഭിച്ച ദിവസം അക്കൗണ്ട് തുറന്ന് കേരളം. വനിതകളുടെ വ്യക്തിഗത പൂംസെ ഇനത്തില്‍ ലയ ഫാത്തിമ വെങ്കലം നേടി. 8.033 പോയന്റാണ് നേട്ടം. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ലയ ഫാത്തിമ വെള്ളി നേടിയിരുന്നു. കോഴിക്കോട് സ്വദേശിനിയാണ്. വള്ളിക്കുന്ന് പന്തീരങ്കാവ് സൗമ്യം വീട്ടില്‍ അബൂസാദിക്കിന്റെയും രസ്നയുടെയും മകളാണ്.
സഹോദരി സഹബ തൈക്വാൻഡോ പൂംസെ ഗ്രൂപ്പ് ഇനത്തില്‍ മത്സരിക്കുന്നുണ്ട്. ഇതോടെ കേരളം ആകെ ഒമ്പത് വീതം സ്വർണവും വെള്ളിയും ആറ് വെങ്കലവുമായാണ് ഒമ്പതാം സ്ഥാനത്ത് തുടരുന്നത്.
കയാക്കിങ്: മൂന്നാമനായിട്ടും ആദമിന് മെഡൽ നഷ്ടം
കയാക്കിങ് ക്രോസില്‍ കേരളത്തിന്റെ ആദം മാത്യൂ സിബിക്ക് നാലാം സ്ഥാനം. ഗ്രൂപ്പ് മത്സരത്തില്‍ ഒന്നാമത് എത്തി ഫൈനലിലേക്ക് യോഗ്യത നേടിയ ആദം മത്സരം അവസാനിച്ചപ്പോള്‍ മൂന്നാമത് ആയി ഫിനിഷ് ചെയ്തെങ്കിലും മത്സരശേഷം സര്‍വിസസ് താരം പ്രോട്ടെസ്റ്റ് നൽകി. വിധി സര്‍വിസസിന് അനുകൂലമായതിനാല്‍ മൂന്നാം സ്ഥാനം നഷ്ടപ്പെട്ടു.
16കാരനായ ആദം ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് കയാക്കിങ് ക്രോസില്‍ മത്സരിച്ച ഏക താരമാണ്. ദേശീയ ഗെയിംസില്‍ ആദ്യമായാണ് കയാക്കിങ് ക്രോസ് ഉള്‍പ്പെടുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.