യു.എസ് ജിംനാസ്റ്റിക്സ് പീഡന വിവാദം; 2,880 കോടി നഷ്ടപരിഹാരം നൽകും
text_fieldsവാഷിങ്ടൺ: യു.എസ് ദേശീയ ജിംനാസ്റ്റിക്സ് ടീം ഡോക്ടറായിരുന്ന ലാറി നസാർ പ്രതിയായ ലൈംഗിക പീഡനക്കേസുകളിൽ വൻതുക നഷ്ടപരിഹാരത്തിന് സമ്മതിച്ച് അധികൃതർ. 38 കോടി ഡോളർ (2,881 കോടി രൂപ)യാണ് ഇരകളായ താരങ്ങൾക്ക് യു.എസ് ജിംനാസ്റ്റിക്സ് നൽകുക.
300ലേറെ ഇരകളാണ് ലാറി നസാറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. മിഷിഗൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, യു.എസ്.എ ജിംനാസ്റ്റിക്സ് എന്നിവക്കു കീഴിൽ ഡോക്ടറായിരുന്നപ്പോഴാണ് ചികിത്സക്കെന്ന പേരിൽ ഇയാൾ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ വിവിധ കേസുകളിൽ 175 വർഷം വരെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. തുകയിലേറെയും യു.എസ്.എ ജിംനാസ്റ്റിക്സ് നേരിട്ടും അവശേഷിച്ച 7.3 കോടി ഇൻഷുറൻസ് കമ്പനികളും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.