ഒളിമ്പിക്സിലെ മോശം പ്രകടനം: ശ്രീശങ്കറിെൻറ പരിശീലക സ്ഥാനത്തുനിന്ന് പിതാവ് മുരളി പുറത്ത്
text_fieldsജയ്പൂർ: മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കറിെൻറ ടോക്യോ ഒളിമ്പിക്സിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലക സ്ഥാനത്തുനിന്ന് പിതാവ് എസ്. മുരളിയെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ) പുറത്താക്കി. ജയ്പുരിൽ ചേർന്ന എ.എഫ്.ഐ നിർവാഹക സമിതി യോഗത്തിേൻറതാണ് തീരുമാനം. 'ശ്രീശങ്കറിെൻറ പരിശീലനകാര്യത്തിൽ ഫെഡറേഷൻ തൃപ്തരല്ല. അതിനാൽ കോച്ചിനെ മാറ്റിക്കൊണ്ട് ഞങ്ങൾ നടപടിയെടുക്കുകയാണ്' -എ.എഫ്.ഐ പ്രസിഡൻറ് ആദിലെ സുമരിവാല പറഞ്ഞു.
യോഗ്യത മാർക്ക് മറികടന്നാലും ഒളിമ്പിക്സ്, ലോകചാമ്പ്യൻഷിപ്പ് തുടങ്ങിയവക്കുമുമ്പായി അവസാനവട്ട ട്രയൽസ് നടത്തുമെന്നും അതിലെ കൂടി പ്രകടനം പരിഗണിച്ചാവും ഭാവിയിൽ ടീമിനെ അയക്കുകയെന്നും എ.എഫ്.ഐ വ്യക്തമാക്കി. 8.26 മീറ്ററിെൻറ ദേശീയ റെക്കോഡ് പ്രകടനവുമായി മാർച്ചിൽ നടന്ന ഫെഡറേഷൻ കപ്പിൽ തന്നെ ശ്രീശങ്കർ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. എന്നാൽ, പിന്നീട് പ്രകടനം മോശമായ താരത്തെ ഒളിമ്പിക്സ് സംഘത്തിൽനിന്ന് ഒഴിവാക്കാൻ പോലും എ.എഫ്.ഐ ആലോചിച്ചിരുന്നു.
ഒടുവിൽ ഒളിമ്പിക്സ് സംഘത്തിൽ ഉൾപ്പെടുത്തിയെങ്കിലും ടോക്യോയിൽ പ്രകടനം മോശമായി. ശ്രീശങ്കർ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കോച്ച് മുരളി രേഖാമൂലം ഉറപ്പുനൽകുകകൂടി ചെയ്തതിനെ തുടർന്നാണ് എ.എഫ്.ഐ പച്ചക്കൊടി കാണിച്ചത്. എന്നാൽ, ഒളിമ്പിക്സിൽ ശ്രീശങ്കറിെൻറ പ്രകടനം ഏറെ മോശമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.