'ഇന്ത്യയെ തകർത്ത ബാറ്റ് ഇനി ഇല്ല'; 2023 ലോകകപ്പ് ഫൈനലിലെ 'സൂപ്പർതാരം' വിരമിക്കുന്നതായി ലബുഷെയ്ൻ
text_fields2023 ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച ബാറ്റ് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ മിഡിൽ ഓർഡർ ബാറ്റർ മാർനസ് ലബുഷെയ്ൻ. അജയ്യരായി ലോകകപ്പിന്‍റെ ഫൈനൽ വരെ എത്തിയ ഇന്ത്യൻ ടീമിനെ ഫൈനലിൽ തകർത്തെറിയുന്നതിൽ ലബുഷെയ്നും പ്രധാന പങ്കുവഹിച്ചിരുന്നു. ഏറേ പ്രതീക്ഷകളുമായെത്തിയ ഇന്ത്യയെ ആസ്ട്രേലിയ എല്ലാ തരത്തിലും ഇല്ലാതെയാക്കുകയായിരുന്നു. 10 മത്സരത്തിൽ വിജയിച്ചതുകൊണ്ട് ഫൈനലിൽ എത്തിയ ഇന്ത്യക്ക് ഫൈനലിൽ കങ്കാരുപ്പടയുടെ മുന്നിൽ കാലിടറി.
241 റൺസ് പിന്തുടർന്ന ആസ്ട്രേലിയ 43-ാം ഓവറിൽ കളി വിജയിക്കുകയായിരുന്നു. 120 പന്തിൽ 137 റൺസ് നേടിയ ട്രാവിസ് ഹെഡ് ആയിരുന്നു മത്സരത്തിലെ താരമായത്. പുറത്താകാതെ 110 പന്തിൽ 58 റൺസുമായി ലബുഷെയ്നും മികച്ച പിന്തുണ നൽകി. 47 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ലബുഷെയ്ന്‍റെയും ഹെഡിന്‍റെയും കൂട്ടുക്കെട്ടാണ്. അറ്റാക്ക് ചെയ്ത ഇന്ത്യൻ ബൗളർമാരെയെല്ലാം ലബുഷയ്‍ൻ പ്രതിരോധിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. അദ്ദേഹത്തെ തേടി ഒരുപാട് അഭിന്ദനങ്ങളുമെത്തിയിരുന്നു. അന്ന് താൻ ഉപയോഗിച്ച ബാറ്റ് വിരമിക്കാറായെന്ന് പറയുകയാണ് ലബുഷെയ്നിപ്പം. അന്ന് ഉപയോഗിച്ച കൂക്കാബുറയുടെ ബാറ്റ് പൊട്ടിപൊളിയാറായ പരുവത്തിലുള്ള ഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം ബാറ്റിന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 'അവസാനം ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച ബാറ്റ് വിരമിക്കാറായെന്ന് തോന്നുന്നു,' ലബുഷെ്യൻ എക്സിൽ കുറിച്ചു.
ലബുഷെയ്നെയും അദ്ദേഹത്തിന്‍റെ ബാറ്റിനെയും പ്രശംസിച്ച് ഒരുപാട്പേർ കമന്‍റ് ചെയ്യുന്നുണ്ട്. ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്ത ബാറ്റ് എന്നും കമന്‍റ് ചെയ്യുന്നവരുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.