Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_right'നല്ല തമാശ'; മോദിയെ...

'നല്ല തമാശ'; മോദിയെ പുകഴ്​ത്തിയുള്ള അമിത്​ ഷായുടെ പ്രസ്​താവനയെ ട്രോളി ടെന്നീസ്​ ഇതിഹാസം മാർട്ടിന നവരത്​ലോവ

text_fields
bookmark_border
നല്ല തമാശ; മോദിയെ പുകഴ്​ത്തിയുള്ള അമിത്​ ഷായുടെ പ്രസ്​താവനയെ ട്രോളി ടെന്നീസ്​ ഇതിഹാസം മാർട്ടിന നവരത്​ലോവ
cancel

ന്യൂഡൽഹി: ​പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്​ത്തിയുള്ള അമിത്​ ഷായുടെ പ്രസ്​താവനയെ ട്രോളി ചെക്​-അമേരിക്കൻ ടെന്നീസ്​ ഇതിഹാസം മാർട്ടിന നവരത്​ലോവ.

തനിക്ക് അറിയാവുന്നതിൽ വെച്ച്​ ഏറ്റവും വലിയ ജനാധിപത്യവാദിയാണ്​ നരേന്ദ്ര മോദിയെന്ന അമിത് ഷായുടെ പ്രസ്​താവനയൊണ്​ നവരത്​ ലോവ ട്രോളിയത്​. ഇതാ അടുത്ത തമാശയെന്ന തലക്കെ​ട്ടോടെയാണ്​ പ്രസ്​താവനയുടെ വാർത്ത നവരത്​ലോവ പങ്കുവെച്ചത്​. ഇതിന്​ പിന്നാലെ പ്രതിഷേധവുമായി സംഘ്​പരിവാർ അനുകൂലികൾ രംഗത്തെത്തി.

മുൻ ലോക ഒന്നാം നമ്പർ താരമായ നവരത്​ലോവ 18 ഗ്രാൻഡ്​ സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്​. ഇന്ത്യൻ ടെന്നീസ്​ താരം ലിയാണ്ടർ പേസിനൊപ്പം മിക്​സഡ്​ ഡബിൾസിലും നവരത്​ലോവ കളത്തിലിറങ്ങിയിട്ടുണ്ട്​.

സർക്കാറിന്‍റെ സൻസദ് ടിവി ചാനലിന്​ നൽകിയ അഭിമുഖത്തിലായിരുന്നു അമിത്​ ഷാ മോദിയെ പുകഴ്​ത്തിയത്​. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വേച്ഛാധിപതിയാണെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.

'മോദിജിയോടൊപ്പം പ്രതിപക്ഷത്തും ഭരണപക്ഷത്തും പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തെപ്പോലെ എല്ലാം ശ്രദ്ധയോടെ കേൾക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ഏത്​ യോഗത്തിലായാലും മോദിജി ആവശ്യത്തിന്​ മാത്രം സംസാരിക്കുകയും ക്ഷമയോടെ എല്ലാവരെയും കേൾക്കുകയും ചെയ്യുന്നു. അദ്ദേഹം വ്യക്തികളുടെ അഭിപ്രായത്തിന്‍റെ മൂല്യമാണ്​ പരിഗണിക്കുക. അല്ലാതെ, പറയുന്നയാളുടെ വ്യക്​തിത്വത്തിന്‍റെ വലിപ്പ​ച്ചെറുപ്പമല്ല. തുടർന്നാണ്​ തീരുമാനം എടുക്കുക. അതിനാൽ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന ആരോപണത്തിൽ യാതൊരു കഴമ്പുമില്ല" -അമിത് ഷാ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Martina Navratilova
News Summary - Martina Navratilova’s Viral Reaction to Amit Shah Praising PM Modi
Next Story