ഷൂമാക്കർ ഓടിച്ച ഫെറാരി കാർ ലേലത്തിന്; വില കേട്ട് ഞെട്ടരുത്...
text_fieldsകാറോട്ട ഇതിഹാസം മൈക്കൽ ഷൂമാക്കർ വർഷങ്ങളായി ശരീരം തളർന്ന് പ്രത്യേകമൊരുക്കിയ ആശുപത്രിക്കിടക്കയിലാണ്. ഫെറാരി കാറുകളിലായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച്, എതിരാളികളെ ബഹുദൂരം പിറകിലാക്കി താരത്തിന്റെ കുതിപ്പ്. 2013ൽ സ്കീയിങ്ങിനിടെ വീണ് മസ്തിഷ്‍കത്തിന് ക്ഷതമേറ്റ 54കാരൻ ഓടിച്ച കാറുകൾ പലതും റെക്കോഡ് തുകക്ക് വിറ്റുപോയത് വാർത്തയായിരുന്നു.
ഒമ്പതു തവണ കിരീടം ചൂടിയ എഫ്2003-ജി.എ എന്ന ഷൂമാക്കർ കാർ കഴിഞ്ഞ വർഷം ലേലത്തിൽ പോയത് 1.49 കോടി ഡോളറിനാണ്- ഏകദേശം 122 കോടിയിലേറെ രൂപ. കാർ ലേലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തുക. അതിന് മുമ്പ് 2017ൽ ഷൂമാക്കറുടെ മറ്റൊരു കാർ ഇതിന്റെ പകുതി തുക വാങ്ങിയതായിരുന്നു നിലവിലെ റെക്കോഡ്.
താരം മത്സരങ്ങളിൽ ഉപയോഗിക്കാനായി അധികം കരുതിയ ഫെറാരി എഫ്1-2000 എന്ന കാറാണ് അടുത്തതായി ലേലത്തിനെത്തുന്നത്.
ഹോങ്കോങ് കൺവെൻഷൻ സെന്ററിൽ ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ പ്രദർശനത്തിന് വെക്കുന്ന കാർ 12നുള്ളിൽ വിൽപന പൂർത്തിയാക്കും- 95 ലക്ഷം ഡോളർ (78 കോടി രൂപ) വരെ ലഭിക്കാമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.