'എന്റെ ആദ്യത്തെയും അവസാനത്തെയും ജഴ്സികൾ'
text_fieldsഅന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ തന്റെ ആദ്യത്തെയും അവസാനത്തെയും കളിക്കുപ്പായങ്ങൾ പാരിസിൽ നിന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. 24 വർഷം മുമ്പ് അണിഞ്ഞ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ ജഴ്സിയും പാരിസ് ഒളിമ്പിക്സിലെ ഇന്ത്യൻ ജഴ്സിയും പിടിച്ച് ഒളിമ്പിക് വളയങ്ങൾക്ക് മുന്നിലായി ശ്രീജേഷ് നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ ആദ്യ ജഴ്സി, അവസാനത്തെയും. 24 വർഷത്തെ യാത്ര. ഒന്ന് 2000ത്തിൽ കുട്ടിയായിരിക്കെ, മറ്റൊന്ന് 24 വർഷത്തിന് ശേഷം' എന്നും അദ്ദേഹം ഇതോടൊപ്പം കുറിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി ഗോൾ കീപ്പർമാരിലൊരാളാണ് 38കാരൻ.
ശ്രിജേഷിന് വേണ്ടി ഇക്കുറി ഒളിമ്പിക് മെഡൽ നേടുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ''പാരിസ് 2024 തീര്‍ച്ചയായും ഒരു സ്പെഷ്യല്‍ ടൂര്‍ണമെന്റായിരിക്കും. പി.ആര്.ശ്രീജേഷ് എന്ന ഇതിഹാസത്തിനു വേണ്ടി ഇത് ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹം പ്രചോദനമായിരുന്നു. 2016ലെ ജൂനിയര്‍ മെന്‍സ് ലോകകപ്പ് നേടാന്‍ അദ്ദേഹമാണ് വഴികാട്ടിയായത് ഇപ്പോഴും ഓർക്കുകയാണ്. അന്താരാഷ്ട്ര ഹോക്കിയില്‍ ഞങ്ങള്‍ പലരുടെയും കരിയറിന്റെ തുടക്കമായിരുന്നു അത്. ശ്രീജേഷിന് വേണ്ടി ഞങ്ങള്‍ക്ക് വിജയിക്കക്കേണ്ടതുണ്ട്. ഒരിക്കല്‍ കൂടി ആ പോഡിയത്തില്‍ നില്ക്കാന് ഞങ്ങള്‍ പ്രചോദിതരാകുകയാണ്. ബഹുമാനം മച്ചാ...''ഹർമന്റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.