ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ്: ശരത് എ.എസും കവിത ജോസും കേരളത്തെ നയിക്കും
text_fieldsതിരുവനന്തപുരം: 2022 നവംബർ 27 മുതൽ ഡിസംബർ 4 വരെ രാജസ്ഥാനിലെ ഉദയ്പൂരിൽ ആരംഭിക്കുന്ന പുരുഷ-വനിത 72-ാമത് സീനിയർ ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കെ.എസ്.ഇ.ബിയിൽ നിന്നുള്ള ശരത് എ.എസും, കവിത ജോസും കേരളത്തെ നയിക്കും.
കെ.എസ്.എസ്.സിയിൽ നിന്നുള്ള ജോസ് ഫിലിപ്പാണ് പുരുഷ ടീമിനെ പരിശീലിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിൽ നിന്നുള്ള രഞ്ജിത്ത് എം അസിസ്റ്റന്റ് കോച്ച്, ഇരിങ്ങാലക്കുടയിൽ നിന്നുള്ള ജോർജ് കെ.ജെ മാനേജർ.
കെ.എസ്.എസ്.സിയിൽ നിന്നുള്ള രാജു എബ്രഹാം ആണ് വനിതാ ടീമിനെ പരിശീലിപ്പിക്കുന്നത്. തിരുവനന്തപുരം കേരള ടൂറിസത്തിൽ നിന്നുള്ള ദീപു എസ്.എസ് ആണ് അസിസ്റ്റന്റ് കോച്ച്, മാനേജർ വിജിമോൾ തിരുവനന്തപുരം.
പുരുഷന്മാർ: ശരത് എഎസ് (സി), സെജിൻ മാത്യു, രാഹുൽ ശരത്, ജിഷ്ണു ജി നായർ, ഗ്രിഗോ മാത്യു വർഗീസ്, (എല്ലാവരും കെ.എസ്.ഇ.ബിയിൽ നിന്ന്) ആന്റണി ജോൺസൺ, ഷാനസിൽ മുഹമ്മദ്, ഷിറാസ് മുഹമ്മദ് (കേരള പൊലീസ്) ജോഷ്വ സുനിൽ ഉമ്മൻ, ചാക്കോ സി സൈമൺ (കേരള വർമ കോളജ് തൃശൂർ), സജേഷ് (മാർ ഇവാനിയോസ്), ജെറോം പ്രിൻസ് (എസ്ബി കോളജ് ചങ്ങനാശേരി,) കോച്ച് ജോസ് ഫിലിപ്പ് (കെ.എസ്.എസ്.സി) അസി. കോച്ച് രഞ്ജിത്ത് എം (കെ.എസ്.ഇ.ബി) മാനേജർ കെ.ജെ ജോർജ് ഇരിങ്ങാലക്കുട.
സ്ത്രീകൾ: കവിത ജോസ് (സി), സ്റ്റെഫി നിക്സൺ ജീന പി.എസ്, ശ്രീകല ആർ, നിമ്മി മാത്യു, മിന്നു മറിയം ജോയ്, സൂസൻ ഫ്ലോറന്റീന (എല്ലാവരും കെ.എസ്.ഇ.ബിയിൽ നിന്ന്), ജയലക്ഷ്മി വി.ജെ (കേരള പൊലീസ്), അനു മരിയ സി.എസ്, ഒലീവിയ ടി ഷൈബു (അസംപ്ഷൻ കോളജ്, ചങ്ങനാശേരി), ദിവ്യ സാം (സെന്റ് ജോസഫ്സ് കോളജ് ഇരിഞ്ഞാലക്കുട), അമീഷ ജോസ് (മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം), കോച്ച് രാജു ഏബ്രഹാം (കെ.എസ്.എസ്.സി), അസി. കോച്ച് ദീപു എസ്.എസ്, മാനേജർ വിജിമോൾ (തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.