ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് മീറ്റ് ഏപ്രിൽ രണ്ട് മുതൽ
text_fieldsതേഞ്ഞിപ്പലം: 25ാമത് ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഏപ്രിൽ രണ്ട് മുതൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ നടക്കും. ദേശീയ, അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ 800ഓളം അത്ലറ്റുകൾ പങ്കെടുക്കും. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കുള്ള ദേശീയ ടീമിലിടം നേടാൻ ഈ ചാമ്പ്യൻഷിപ്പിലെ പ്രകടനം പരിഗണിക്കും. അത്ലറ്റിക് അസോ. പ്രസിഡൻറ് അൻവർ അമീൻ ചേലാട്ട് ചെയർമാനായി 251 അംഗ കമ്മിറ്റിക്ക് രൂപം നൽകി. ഓൺലൈൻ യോഗത്തിൽ പ്രസിഡൻറ് അൻവർ അമീൻ ചേലാട്ട്, എ.എഫ്.ഐ പ്രസിഡൻറ് അഡൽ ജെ. സുമരിവല, എ.എഫ്.ഐ പ്ലാനിങ് കമ്മിറ്റി ചെയർമാനും സാഫ് പ്രസിഡൻറുമായ ഡോ. ലളിത് കെ. ഭാനോട്ട്, എ.എഫ്.ഐ സെക്രട്ടറി രവീന്ദ്ര ചൗധരി, അഞ്ജു ബോബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. വാർത്തസമ്മേളനത്തിൽ കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു, ട്രഷറർ എം. രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.