Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightദേശീയ ഗെയിംസ് എനിക്ക്...

ദേശീയ ഗെയിംസ് എനിക്ക് മത്സരമല്ല -ജ്യോതി യാരാജി

text_fields
bookmark_border
ദേശീയ ഗെയിംസ് എനിക്ക് മത്സരമല്ല -ജ്യോതി യാരാജി
cancel
camera_alt

ജ്യോ​തി യാ​രാ​ജി 

റാ​യ്പു​ർ: ദേ​ശീ​യ ഗെ​യിം​സ് ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​ത്സ​ര​മ​ല്ലെ​ന്നും കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും വ​നി​ത 100 മീ​റ്റ​റി​ൽ സ്വ​ന്തം റെ​ക്കോ​ഡ് പു​തു​ക്കി സ്വ​ർ​ണം നേ​ടി​യ ആ​ന്ധ്ര​പ്ര​ദേ​ശ് താ​രം ജ്യോ​തി യാ​രാ​ജി. ഇ​ത് എ​തി​രാ​ളി​ക​ളെ കു​റ​ച്ച് കാ​ണു​ന്ന​ത​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളാ​വു​മ്പോ​ൾ സ​മ്മ​ർ​ദ്ദ​മേ​റു​മെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും അ​വ​ർ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച താ​ര​ത്തി​നി​ത് ദേ​ശീ​യ ഗെ​യിം​സി​ലെ ഹാ​ട്രി​ക് സ്വ​ർ​ണ നേ​ട്ട​മാ​ണ്.

2022ൽ ​ഗു​ജ​റാ​ത്തി​ൽ 12.79 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് 13 സെ​ക്ക​ൻ​ഡി​ന് താ​ഴെ​യെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത​യാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​റ്റി​ന്റെ ആ​നു​കൂ​ല്യ​മു​ള്ള​തി​നാ​ൽ റെ​ക്കോ​ഡ് ന​ൽ​കി​യി​ല്ല. 2023ൽ ​ഗോ​വ​യി​ൽ 13.22 സെ​ക്ക​ൻ​ഡി​ൽ മീ​റ്റ് റെ​ക്കോ​ഡി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 100 മീ​റ്റ​ർ ഹീ​റ്റ്സി​ൽ ഇ​ത് 13.20 ആ​യി പു​തു​ക്കി​യ ജ്യോ​തി ഉ​ച്ച​ക്ക് ശേ​ഷം 13.10 സെ​ക്ക​ൻ​ഡി​ൽ വീ​ണ്ടും മീ​റ്റ് റെ​ക്കോ​ഡ് തി​രു​ത്തി. ദേ​ശീ​യ റെ​ക്കോ​ഡും താ​ര​ത്തി​ന്റെ പേ​രി​ലാ​ണ്, 12.78 സെ​ക്ക​ൻ​ഡ്.

ജ്യോ​തി​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്: ''മെ​ഡ​ൽ നേ​ട്ടം സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ്. തീ​ര സ​മ്മ​ർ​ദ​മി​ല്ലാ​ത്ത​തി​നാ​ൽ ശ​രി​ക്കും ആ​സ്വ​ദി​ച്ചു. അ​ത് ഗു​ണം ചെ​യ്തു. കൂ​ടെ ഓ​ടു​ന്ന​വ​രെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നാ​ൽ അ​തി​ന​നു​സ​രി​ച്ചാ​ണ് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ഇ​ങ്ങ​നെ ആ​സ്വ​ദി​ക്കാ​ൻ ക​ഴി‍യി​ല്ല. ഡെ​റാ​ഡൂ​ണി​ലെ കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ​യം തെ​ഞ്ഞെ​ടു​ത്ത​തി​നാ​ൽ പ്ര​ശ്‌​ന​മു​ണ്ടാ​യി​ല്ല. മ​ത്സ​ര​വും വെ​യി​ലു​ള്ള സ​മ​ത്താ​യി​രു​ന്നു. ഇ​നി ര​ണ്ട് പ്ര​ധാ​ന​പ്പെ​ട്ട മീ​റ്റു​ക​ളാ​ണ് മു​ന്നി​ലു​ള്ള​ത്. ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ൽ ഇ​ൻ​ഡോ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ക്ക​ണം. തു​ട​ർ​ന്ന് ഏ​ഷ്യ​ൻ ഗെ​യിം​സ്. അ​തി​നെ​ല്ലാം ഒ​രു​ക്ക​ത്തി​ലാ​ണ്.''

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Games 2025
News Summary - national game is not just a competition for me- Jyothi Yarraji
Next Story