ദേശീയ ഗെയിംസ്: കേരളത്തിന്‍റെ സോഫ്റ്റ്ബാൾ ടീമിനെ പ്രഖ്യാപിച്ചു; വയനാട് സ്വദേശി രഹ്‌ന ക്യാപ്റ്റൻ
text_fieldsകഴക്കൂട്ടം: ഗുജറാത്തിൽ നടക്കുന്ന 36-മത് ദേശീയ ഗെയിംസിനുള്ള കേരളത്തിന്‍റെ സോഫ്റ്റ്ബാൾ വനിത ടീമിനെ രഹ്‌ന (വയനാട്) നയിക്കും. അഞ്ജലി (മലപ്പുറം) ആണ് വൈസ് ക്യാപ്റ്റൻ. സന ജിൻസിയ കെ.കെ (മലപ്പുറം), റിന്റ ചെറിയാൻ, രേഷ്മ എൽ.ബി, ശ്രുതി എം.എസ്, അഭിലാഷ (വയനാട്), സ്റ്റെഫി സജി (പത്തനംതിട്ട), ശരണ്യ കെ.സി, അനീഷ ഷാജി (എറണാകുളം), അഷിത ഹരി, അലീന അജയ് (കോട്ടയം), പ്രവിത വി. (തിരുവനന്തപുരം), ഗോപിക നാരായണൻ (തൃശൂർ), അതുല്യ സി.കെ (കോഴിക്കോട്), അക്ഷയ എൻ. (പാലക്കാട്) എന്നിവരാണ് ടീം അംഗങ്ങൾ. സുജിത് പ്രഭാകർ (തിരുവനന്തപുരം), കുഞ്ഞുമോൻ പി.ബി (പത്തനംതിട്ട) എന്നിവർ കോച്ചുമാരും ദിൻഷ കല്ലി (കണ്ണൂർ) മാനേജരുമാണ്.
സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐ.ജി. ജി. സ്പർജൻകുമാർ ഐ.പി.എസ് ടീമിനെ പ്രഖ്യാപിച്ച് അംഗങ്ങൾക്കുള്ള ജഴ്സി കിറ്റുകൾ കൈമാറി. കേരള സ്പോർട്സ് കൗൺസിൽ അംഗം കരമന ഹരി ടീം അംഗങ്ങൾക്കുള്ള സ്പോർട്സ് കൗൺസിൽ കിറ്റും നൽകി.
സോഫ്റ്റ് ബാൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രഫ. പി. മാത്യുവും ചെമ്പഴന്തി എസ്. എൻ. കോളജ് പ്രിൻസിപ്പൽ ഡോ. രാഖിയും കളിക്കാരുടെ ബൂട്ടുകൾ വിതരണം ചെയ്തു. സോഫ്റ്റ് ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസൺ, ടീം കോച്ച് സുജിത് പ്രഭാകർ, എസ്. സാജൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള കേരള വനിത സോഫ്റ്റ് ബോൾ ടീം ഒക്ടോബർ 3ന് യാത്ര തിരിക്കും. ഒക്ടോബർ 7 മുതൽ 11 വരെയാണ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.