ദേശീയ ഗെയിംസ്: നെറ്റ്‌ബാളിൽ കേരളത്തെ അട്ടിമറിച്ച് തെലങ്കാന; ഹരിയാന സെമിയിൽ
text_fieldsഭാവ്നഗർ (ഗുജറാത്ത്): ദേശീയ ഗെയിംസ് പുരുഷ നെറ്റ്ബാളിൽ കേരളത്തിന് അപ്രതീക്ഷിത തോൽവി. പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ തെലങ്കാനയോട് 52-54നാണ് പരാജയപ്പെട്ടത്. ആദ്യ കളിയിൽ ബിഹാറിനെതിരെ കേരളം 83-41 സ്കോറിൽ തകർപ്പൻ ജയം നേടിയിരുന്നു. തോൽവിയോടെ ബുധനാഴ്ച ഡൽഹിക്കെതിരെ നടക്കുന്ന അവസാന പൂൾ മത്സരം കേരളത്തിന് നിർണായകമായി. പൂൾ ജേതാക്കളും റണ്ണറപ്പുമാണ് സെമി ഫൈനലിൽ കടക്കുക. സെമിയിലെത്തുന്നവർക്ക് മെഡൽ ഉറപ്പാണ്.
അതേസമയം, തുടർച്ചയായ രണ്ടാം ജയവുമായി കരുത്തരായ ഹരിയാന അവസാന നാലിൽ പ്രവേശിച്ചു. പഞ്ചാബിനെ 55-28നാണ് തോൽപിച്ചത്. തെലങ്കാന, ഡൽഹി, ബിഹാർ ടീമുകൾ ഉൾപ്പെടുന്ന പൂൾ ബിയിലാണ് കേരളം. പൂൾ എയിൽ ഹരിയാനയും ഗുജറാത്തും പഞ്ചാബും മധ്യപ്രദേശുമാണുള്ളത്. കഴിഞ്ഞ തവണ ആതിഥ്യമരുളിയപ്പോൾ വെങ്കലമായിരുന്നു കേരളത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.