ദേശീയ ഓപൺ ജംപ്സ്: കേരളത്തിന് നാലു സ്വർണം
text_fieldsബംഗളൂരു: കെങ്കേരിയിലെ അഞ്ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെന്ററിൽ നടന്ന മൂന്നാമത് ദേശീയ ഓപൺ ജംപ്സ് മത്സരത്തിൽ നാലു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി കേരളത്തിന് മികച്ച നേട്ടം. ലോങ്ജംപിൽ പുരുഷ വിഭാഗത്തിൽ 7.94 മീറ്റർ മറികടന്ന് മുഹമ്മദ് അനീസും വനിത വിഭാഗത്തിൽ 6.67 മീറ്റർ ചാടി നയന ജയിംസും സ്വർണമണിഞ്ഞു.
വനിത ഹൈജംപിൽ 1.76 മീറ്റർ ചാടിയ മലയാളി താരം ആതിര സോമരാജും ട്രിപ്ൾ ജംപ് പുരുഷ വിഭാഗത്തിൽ അബ്ദുല്ല അബൂബക്കറും സ്വർണം നേടി. ട്രിപ്ൾ ജംപിൽ മലയാളി എൽദോസ് പോളിനാണ് വെള്ളി. വനിത പോൾവാൾട്ടിൽ തമിഴ്നാടിന്റെ പവിത്ര വെങ്കടേശിനു പിന്നിൽ കേരളത്തിന്റെ മരിയ ജയ്സൺ വെള്ളി നേടി. വനിത ട്രിപ്ൾ ജംപിൽ എൻ.വി. ഷീന കേരളത്തിനായി വെങ്കലം നേടി. മഹാരാഷ്ട്രയുടെ പൂർവ, ഷർവാണി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.