ദേശീയ സീനിയർ വോളി: കെ.എസ്.ഇ.ബി കരുത്തിൽ കേരളം
text_fieldsഗുവാഹതി: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് തുടർച്ചയായ അഞ്ചാം കിരീടം. ചിരവൈരികളായ ഇന്ത്യൻ റെയിൽവേയെ നാല് സെറ്റ് നീണ്ട ഫൈനലിൽ തോൽപിച്ചാണ് കേരളം കിരീടം നിലനിർത്തിയത്. സ്കോർ: 25-13, 25-22, 23-25, 25-21. കെ.എസ്.ഇ.ബി താരങ്ങൾക്ക് മുൻതൂക്കമുള്ള കേരളത്തെ എസ്. സൂര്യയാണ് നയിച്ചത്.
പുരുഷ വിഭാഗത്തിൽ കേരളം നേരത്തെ പുറത്തായിരുന്നു. രാജസ്ഥാനാണ് ജേതാക്കൾ. പ്രൈം വോളി ലീഗ് നടക്കുന്ന സമയത്തുതന്നെ ദേശീയ ചാമ്പ്യൻഷിപ് നടക്കുന്നതിനാൽ പുരുഷ വിഭാഗത്തിൽ പ്രമുഖ താരങ്ങൾക്ക് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നില്ല.
ടീം: എസ്. സൂര്യ (ക്യാപ്റ്റൻ), കെ.എസ് ജിനി, കെ. അമിത, കെ.പി അനുശ്രീ, മായ തോമസ്, അനഘ രാധാകൃഷ്ണൻ, അശ്വതി രവീന്ദ്രൻ( കെ.എസ്.ഇ.ബി), ജി. അഞ്ജു മോൾ, എൻ.എസ് ശരണ്യ, കെ. അഭിരാമി ( കേരള പോലീസ്), ആർ.എസ് ശിൽപ( സായി തിരുവനന്തപുരം), അനന്യ ശ്രീ (പത്തനംതിട്ട ഖേലോ ഇന്ത്യ സെന്റർ). കോച്ച്: പി. രാധിക, മാനേജർ: അശ്വനി എസ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.