ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് വെള്ളി; സ്വർണം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ
text_fieldsഒറിഗോൺ: യൂജീൻ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. ആറ് പേർ അണിനിരന്ന ജാവലിൻ ത്രോ ഫൈനൽ റൗണ്ടിൽ ഒളിമ്പിക് ചാമ്പ്യനായ നീരജ് ചോപ്ര 83.80 മീറ്റർ എറിഞ്ഞെങ്കിലും ചെക് റിപബ്ലിക്കിന്‍റെ യുകൂബ് വദെലജ് 84.24 മീറ്റർ എറിഞ്ഞ് സ്വർണം നേടുകയായിരുന്നു. 0.44 മീറ്ററിന്‍റെ വ്യത്യാസത്തിനാണ് നീരജിന് സ്വര്‍ണം നഷ്ടമായത്.
83.74 മീറ്റർ എറിഞ്ഞ ഫിൻലൻഡിന്‍റെ ഒലിവർ ഹെലൻഡർ മൂന്നാമതെത്തി. കഴിഞ്ഞ തവണത്തെ ചാമ്പ്യനായിരുന്നു നീരജ് ചോപ്ര.
ഫൈനലിൽ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് 83.30 മീറ്റർ പിന്നിട്ടത്. ഒന്നും നാലും ശ്രമങ്ങൾ ഫൗളായിരുന്നു. അതേസമയം, ആദ്യശ്രമത്തിൽ തന്നെ 84.01 മീറ്റർ എറിഞ്ഞ് മുന്നിട്ടുനിന്ന ചെക് താരം ആറാമത്തെ ശ്രമത്തിൽ 84.24 മീറ്റർ എറിഞ്ഞ് സ്വർണം ഉറപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.