നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപിച്ചു
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് താരത്തെ ആശുപത്രിയിലാക്കിയത്.
ചൊവ്വാഴ്ച പനിയെ തുടർന്നാണ് പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്കിടെ ജാവലിൻ ത്രോ താരം മടങ്ങിയിരുന്നു. ഡൽഹിയിൽ നിന്നും പാനിപ്പത്ത് വരെ ആറ് മണിക്കൂർ സമയം നീണ്ടുനിന്ന കാർ റാലിയിലായിരുന്നു താരം പങ്കെടുത്തത്. പാനിപ്പത്തിൽ നടന്ന പരിപാടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം സ്റ്റേജിൽ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പും നീരജിന് പനി അനുഭവപ്പെട്ടെങ്കിലും കോവിഡ് പരിശോധനയിൽ നെഗറ്റീവായിരുന്നു. രോഗമുക്തനായി സ്വതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുത്തെങ്കിലും ചൊവ്വാഴ്ച പനി കൂടി.
അത്ലറ്റിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായിക താരമായി നീരജ് മാറിയിരുന്നു. അഭിനവ് ബിന്ദ്രക്ക് ശേഷം വ്യക്തിഗത സ്വർണം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയായിരുന്നു നീരജ്. 87.58 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് സ്വർണം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.