ഒളിമ്പിക്സിൽ ഇന്ത്യൻ അത്‍ലറ്റിക്സ് സംഘത്തെ നീരജ് ചോപ്ര നയിക്കും
text_fieldsന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ അത്‍ലറ്റിക്സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര നയിക്കും. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങുന്നതാണ് ഇന്ത്യയുടെ അത്‍ലറ്റിക്സ് ടീം. ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടും പരിക്കേറ്റ് പുറത്തായ ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് പകരം ജെസ്വിൻ ആൽഡ്രിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അംഗബലം 29 ആകും.
യോഗ്യത റാങ്കിങ്ങിൽ ഒരു സ്ഥാനം മാത്രം പിറകിലായിരുന്നു ആൽഡ്രിൻ. ആദ്യ 32 റാങ്കിലുള്ളവർക്കാണ് അവസരം ലഭിക്കുന്നതെങ്കിൽ താരത്തിന്റേത് 33 ആണ്. യോഗ്യത നേടിയിട്ടും പങ്കെടുക്കാനാവാത്ത താരങ്ങളുടെ പട്ടിക ലോക അത്‍ലറ്റിക്സ് ഫെഡറേഷനെ ജൂലൈ നാലിന് അർധരാത്രിക്കകമായിരുന്നു അറിയിക്കേണ്ടത്. ഇങ്ങനെ പുറത്താകുന്നവർക്ക് പകരം തൊട്ടടുത്ത റാങ്കിലുള്ളവർക്ക് അവസരം ലഭിക്കും. ജൂലൈ ഏഴിനാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
ഏഷ്യൻ ഗെയിൽസ് സ്വർണമെഡൽ ജേതാക്കളായ അവിനാശ് സാബ്ലെ, തജീന്ദർപാൽ സിങ് ടൂർ, 100 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ഒരുങ്ങുന്ന ജ്യോതി യാരാജി തുടങ്ങിയവരെല്ലാം ഇന്ത്യൻ സംഘത്തിലുണ്ട്. 4x400 മീറ്റർ റിലേ ടീമിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് തുടങ്ങിയവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.