Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightനോ​ർ​വേ ചെ​സ്:...

നോ​ർ​വേ ചെ​സ്: കാ​ൾ​സ​ണോ​ട് തോ​റ്റ് പ്ര​ഗ്നാ​ന​ന്ദ

text_fields
bookmark_border
നോ​ർ​വേ ചെ​സ്: കാ​ൾ​സ​ണോ​ട് തോ​റ്റ് പ്ര​ഗ്നാ​ന​ന്ദ
cancel

സ്റ്റാ​വ​ഞ്ച​ർ: നോ​ർ​വേ ചെ​സി​ൽ ലോ​ക ചാ​മ്പ്യ​ൻ ഡി​ങ് ലി​റെ​നെ അ​ട്ടി​മ​റി​ച്ച ആ​വേ​ശം മാ​യും മു​മ്പേ ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​ര​നോ​ട് തോ​റ്റ് ഇ​ന്ത്യ​യു​ടെ കൗ​മാ​ര​താ​രം ആ​ർ. പ്ര​ഗ്നാ​ന​ന്ദ. എ​ട്ടാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ നോ​ർ​വേ‍യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​ണോ​ടാ​ണ് പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്.

ജ​യ​ത്തോ​ടെ കാ​ൾ​സ​ൺ 14.5 പോ​യ​ന്റു​മാ​യി കി​രീ​ട​ത്തി​ലേ​ക്ക് ഒ​രു പ​ടി കൂ​ടി അ​ടു​ത്തു. മു​ൻ റൗ​ണ്ടി​ൽ കാ​ൾ​സ​ണു​മാ​യി ആ​ദ്യം ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ പ്ര​ഗ്നാ​ന​ന്ദ​ക്കാ​യി​രു​ന്നു ജ​യം. ഫ്രാ​ൻ​സി​ന്റെ ഫി​റോ​സ അ​ലി​റെ​സ​യോ​ട് തോ​റ്റ യു.​എ​സി​ന്റെ ഹി​കാ​രു നാ​ക​മു​റ 13.5 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

ര​ണ്ട് റൗ​ണ്ട് മാ​ത്രം ശേ​ഷി​ക്കെ പ്ര​ഗ്നാ​ന​ന്ദ​ക്ക് മൂ​ന്നാം സ്ഥാ​ന​ത്ത് 12 പോ​യ​ന്റേ​യു​ള്ളൂ. അ​തേ​സ​മ​യം, വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ർ. വൈ​ശാ​ലി യു​ക്രെ​യ്നി​ന്റെ അ​ന്ന മു​സി​ചു​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലോ​ക ചാ​മ്പ്യ​ൻ ചൈ​ന​യു​ടെ വെ​ൻ​ജു​ൻ ജു (14.5) ​ന​യി​ക്കു​ന്ന പ​ട്ടി​ക​യി​ൽ മു​സി​ചു​ക് (13) ര​ണ്ടും വൈ​ശാ​ലി (11.5) മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Magnus CarlsenR PraggnanandhaaNorway Chess
News Summary - Norway Chess: R Praggnanandhaa loses to Magnus Carlsen
Next Story