19ാം ഗ്രാൻഡ്സ്ലാം!; ആവേശപ്പോരിനൊടുവിൽ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് ദ്യോകോവിച്
text_fieldsപാരിസ്: ടോപ് സീഡ് നൊവാക് ദ്യോകോവിച്ചിന് ഫ്രഞ്ച് ഓപൺ കിരീടം. അഞ്ചു സെറ്റ് നീണ്ട മാരത്തൺ ഫൈനലിൽ അഞ്ചാം സീഡ് ഗ്രീസിെൻറ സ്റ്റെഫാനോസ് സിറ്റ്സിപാസിെൻറ കനത്ത വെല്ലുവിളി മറികടന്നാണ് സെർബിയക്കാരൻ രണ്ടാം ഫ്രഞ്ച് ഓപൺ കിരീടമുയർത്തിയത്. ആദ്യ രണ്ടുസെറ്റ് പിന്നിൽ പോയിട്ടും അവിസ്മരീണയ തിരിച്ചുവരവുമായി ദ്യോകോ ടെന്നിസ് പ്രേമികളുടെ മനം കവർന്നു. സ്കോർ: 6-7, 2-6, 6-3, 6-2, 6-4.
34കാരെൻറ 19ാം ഗ്രാൻഡ്സ്ലാം നേട്ടമാണിത്. മുന്നിൽ 20 കിരീടങ്ങളുമായി റോജർ ഫെഡററും റാഫേൽ നദാലും മാത്രം. കളിമൺ കോർട്ടിലെ അതികായനായ നദാലിനെ തോൽപിച്ചാണ് ദ്യോകോ ഫൈനലിലെത്തിയത്. നാലു മണിക്കൂറിലേറെ നീണ്ട കലാശക്കളിയിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ടശേഷമായിരുന്നു ദ്യോകോവിച്ചിെൻറ താണ്ഡവം. ആദ്യ രണ്ടു സെറ്റുകളും കൈക്കലാക്കിയതോടെ കന്നി ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്ന സിറ്റ്സിപാസ് വ്യക്തമായ മുൻതൂക്കം സ്വന്തമാക്കിയിരുന്നു.
എന്നാൽ, മൂന്നാം സെറ്റിൽ സടകുടഞ്ഞെഴുന്നേറ്റ ദ്യോകോവിച് തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയതോടെ ഗ്രീക്ക് താരം തളർന്നു. അവസാന സെറ്റിൽ സിറ്റ്സിപാസ് ആഞ്ഞുപിടിച്ചെങ്കിലും ദ്യോകോവിച്ചിെൻറ പരിചയസമ്പത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.