ഒളിമ്പ്യൻ സജൻ പ്രകാശിന് അസിസ്റ്റന്‍റ് കമാണ്ടന്‍റായി സ്ഥാനക്കയറ്റം
text_fieldsതിരുവനന്തപുരം: ഒളിമ്പിക്സിൽ പങ്കെടുത്ത നീന്തൽ താരം സജൻ പ്രകാശിന് കേരള പൊലീസിൽ അസിസ്റ്റന്‍റ് കമാണ്ടന്‍റായി സ്ഥാനക്കയറ്റം നൽകി. ആംഡ് പൊലീസ് ഇൻസ്പെക്ടറായിരുന്നു സജൻ പ്രകാശ്.
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത് മടങ്ങിയെത്തിയ താരത്തിന് തിരുവനന്തപുരം വിമാനത്താവളത്തിലും പൊലീസ് ആസ്ഥാനത്തും സേന സ്വീകരണം ഒരുക്കിയിരുന്നു.
2019 ആഗസ്റ്റിൽ ലോക പൊലീസ് മീറ്റിനു പുറപ്പെടുന്നതിന്‍റെ തലേ ദിവസമാണ് സജൻ കേരള പൊലീസിൽ ഔദ്യോഗിക അംഗമായത്. മൂന്ന് മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് സജൻ സ്പെഷൽ ആംഡ് പൊലീസിൽ ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ചത്.
ടോക്യോ ഒളിമ്പിക്സ് നീന്തലിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സജന് പക്ഷേ മെഡൽ നേടാനായിരുന്നില്ല. പുരുഷ വിഭാഗം 200 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്തെങ്കിലും സെമിയിലെത്താനുള്ള സമയം കുറിക്കാനായില്ല.1:57:22 എന്ന സമയത്തിലാണ് ഹീറ്റ്സിൽ സജൻ പ്രകാശ് ഫിനിഷ് ചെയ്തത്. ആദ്യ 16 പേർക്ക് മാത്രമാണ് സെമിയിലേക്ക് അവസരം. എന്നാൽ സജന് 24ാം സ്ഥാനമാണ് ലഭിച്ചത്.
1:56:38 എന്ന സമയത്തിൽ മത്സരം പൂർത്തിയാക്കി ഒളിമ്പിക് യോഗ്യത നേടിയ സജന് പക്ഷേ ഈ മികവ് ടോക്യോയിൽ ആവർത്തിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.