Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightമുതിർന്ന ഹോക്കി...

മുതിർന്ന ഹോക്കി കളിക്കാർക്ക്​ സംഘടന; മുതിര്‍ന്ന താരങ്ങളെ ആദരിക്കും

text_fields
bookmark_border
മുതിർന്ന ഹോക്കി കളിക്കാർക്ക്​ സംഘടന; മുതിര്‍ന്ന താരങ്ങളെ ആദരിക്കും
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഹോ​ക്കി താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത മ​ല​യാ​ളി​ക​ളാ​യ ഹോ​ക്കി താ​ര​ങ്ങ​ളെ ആ​ദ​രി​ക്കും. ഈ​മാ​സം എ​ട്ടി​ന് കൊ​ല്ലം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ആ​ദ​രി​ക്ക​ൽ. ഇ​തോ​ടൊ​പ്പം സീ​നി​യ​ര്‍ ഹോ​ക്കി ക​ളി​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ സീ​നി​യ​ര്‍ പ്ല​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഹോ​ക്കി(​സ്പാ)​യു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ക്കും.

ഒ​ളി​മ്പ്യ​ന്‍മാ​രാ​യ ശ്രീ​ജേ​ഷ്, ദി​നേ​ശ് നാ​യി​ക്, അ​നി​ല്‍ ആ​ല്‍ഡ്രി​ന്‍, സാ​ബു വ​ര്‍ക്കി എ​ന്നി​വ​ര്‍ക്ക് പു​റ​മെ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത മ​ല​യാ​ളി​ക​ളാ​യ റൂ​ഫ​സ് ഡി​സൂ​സ, ജോ​ര്‍ജ് നൈ​നാ​ന്‍, ബി​പി​ന്‍ ഫെ​ര്‍ണാ​ണ്ട​സ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. സീ​നി​യ​ര്‍ പ്ല​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഹോ​ക്കി കേ​ര​ള​ത്തി​ന് വേ​ണ്ടി ഹോ​ക്കി ക​ളി​ച്ച സീ​നി​യ​ര്‍ ക​ളി​ക്കാ​രു​ടെ സം​ഘ​ട​ന​യാ​ണ്. നി​ല​വി​ല്‍ 70ലേ​റെ അം​ഗ​ങ്ങ​ളു​ണ്ട്. മു​ന്‍കാ​ല ക​ളി​ക്കാ​രാ​യ കെ.​ഐ. ഡാ​മി​യ​ന്‍ (പ്ര​സി), സു​നി​ല്‍ ഡി. ​ഇ​മ്മ​ട്ടി (സെ​ക്ര), ടി.​പി. മ​ന്‍സൂ​ര്‍ (ട്ര​ഷ) എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യ 17 അം​ഗ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey playerskerala hockey
News Summary - Organization for senior hockey players
Next Story