ഒളിമ്പിക്സിന് വിദേശ കാണികൾക്ക് പ്രവേശനമില്ല; ടിക്കറ്റുകൾ റീഫണ്ട് ചെയ്യും
text_fieldsടോക്യോ: വിദേശ കാണികൾക്കു മുമ്പാകെ ഒളിമ്പിക്സ് ഗാലറികൾ കൊട്ടിയടച്ച് ജപ്പാൻ. ഈ വരുന്ന ജൂൈല 23 മുതൽ ടോക്യോ വേദിയാവുന്ന ഒളിമ്പിക്സിലും ആഗസ്റ്റിൽ ആരംഭിക്കുന്ന പാരാലിമ്പിക്സിലും വിദേശികളായ കാണികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്നാണ് ജപ്പാൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ തീരുമാനം. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നത് കണക്കിലെടുത്താണ് നടപടി.
വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം തുടരുന്നതും, യാത്രാവിലക്കും നിയന്ത്രണങ്ങളും നിലനിൽക്കുന്നതും, കൊറോണ വൈറസിെൻറ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുമായ സാഹചര്യത്തിൽ കൂടുതൽ സാഹസം വേണ്ടെന്നാണ് സംഘാടകരുടെ നിലപാട്. നേരേത്ത ടിക്കറ്റെടുത്ത വിദേശ കാണികൾക്ക് തുക തിരിച്ചു നൽകുമെന്നും ടോക്യോ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് സെയ്കോ ഹഷിമോട്ടോ അറിയിച്ചു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാഹ്, ടോക്യോ ഗവർണർ യുറികോ കോയിക് എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതസമിതിയാണ് തീരുമാനമെടുത്തത്. 2020 ജൂൈല-ആഗസ്റ്റിലായി നടക്കേണ്ട ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവെച്ചത്.
ആറു ലക്ഷം ടിക്കറ്റുകൾ റീഫണ്ട് ചെയ്യും
ഒളിമ്പിക്സിനായി വിദേശ കാണികൾ വാങ്ങിക്കൂട്ടിയ ആറു ലക്ഷം ടിക്കറ്റുകളുടെ പണം തിരിച്ചുനൽകുമെന്ന് സംഘാടകർ. മൂന്നു ലക്ഷം പാരാലിമ്പിക്സ് ടിക്കറ്റുകളും തിരികെ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.