വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നൽകണമെന്ന് യു.എസ് റസ്‍ലിങ് ഇതിഹാസം
text_fieldsപാരീസ്: ഒളിമ്പിക്സിൽ ഭാരക്കൂടുതൽ മൂലം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ നൽകണമെന്ന് യു.എസ് റസ്‍ലിങ് ഇതിഹാസം ജോർഡാൻ ബറോസ്. അന്താരാഷ്ട്ര റസ്ലിങ് നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ജോർഡാൻ ബറോസ് പറഞ്ഞു. വിനേഷ് ഫോഗട്ട് വെള്ളിമെഡൽ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യുണൈറ്റഡ് വേൾഡ് റസ്‍ലിങ് നിയമങ്ങളിൽ നാല് ഭേദഗതികളാണ് ജോർഡാൻ നിർദേശിക്കുന്നത്. രണ്ടാം ദിവസം ഒരു കിലോ വെയ്റ്റ് അലവൻസ്, സെമി ഫൈനൽ വിജയത്തിന് ശേഷം ഫൈനൽ നഷ്ടമായാലും രണ്ടു പേർക്കും മെഡൽ നൽകണം തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന നിർദേശങ്ങൾ. ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ വിനേഷ് ഫോഗട്ടിനെ അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തുമെന്നാണ് ഒളിമ്പിക്സ് സംഘാടകർ
മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ 100 ഗ്രാം ഭാരമായിരുന്നു വിനേഷ് ഫോഗട്ടിന് കൂടുതലുണ്ടായിരുന്നത്. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചുവെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്.
സെമിയിൽ ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു. എന്നാൽ, ഭാരപരിശോധനയിൽ അവർ അയോഗ്യയാക്കപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.