കുഞ്ഞിന്‍റെ ഹൃദയ ശസ്ത്രക്രിയക്കായി ഒളിമ്പിക് വെള്ളി മെഡൽ ലേലത്തിൽ വെച്ച് പോളിഷ് അത്ലറ്റ്
text_fieldsവാർസോ: എട്ടു വയസുകാരന് ഹൃദയ ശസ്ത്രക്രിയ നടത്താനായി ഒളിമ്പിക് മെഡൽ ലേലം ചെയ്ത് പോളിഷ് അത്ലറ്റ്. പോളണ്ട് ജാവലിൻ ത്രോ താരം മരിയ ആന്ദ്രേചെക്കാണ് ടോക്യോ ഒളിമ്പിക്സിൽ സ്വന്തമാക്കിയ വെള്ളി മെഡൽ സത്പ്രവർത്തിക്കായി ഉപയോഗപ്പെടുത്തിയത്.
2016ലെ റിയോ ഒളിമ്പിക്സിൽ വെറും രണ്ടുമീറ്റർ വ്യത്യാസത്തിനാണ് മരിയക്ക് മെഡൽ നഷ്ടമായത്. 2017ൽ തോളിന് പരിക്കേറ്റ താരത്തിന് 2018ൽ അർബുദവും ബാധിച്ചു. എന്നാൽ ടോക്യോയിൽ മെഡൽ നേട്ടത്തോടെയായിരുന്നു മരിയയുടെ ഉഗ്രൻ തിരിച്ചുവരവ്.
മെഡൽനേട്ടത്തിന് പിന്നാലെ അപരിചിതനായ ഒരാളെ സഹായിക്കണമെന്നായിരുന്നു മരിയയുടെ ആഗ്രഹം. ഫേസ്ബുക്ക് പേജിലൂടെയാണ് എട്ട് മാസം മാത്രം പ്രായമായ പോൾ മിലോസ്ചെക്കിന്റെ ചികിത്സ സഹായ ഫണ്ടിനെ കുറിച്ചറിഞ്ഞത്.
ടോട്ടൽ പൾമനറി വെനസ് കണക്ഷൻ (ടി.എ.പി.വി.സി) എന്ന രോഗമാണ് പോളിന് ബാധിച്ചത്. കുഞ്ഞിന്‍റെ നില വഷളായതിനെ തുടർന്ന് അടിയന്തിരമായ ശസ്ത്രക്രിയ നടത്തേണ്ടിയതിരുന്നു. 1.5 ദശലക്ഷം പോളിഷ് സ്ലോട്ടിയാണ് (2.86 കോടി രൂപ) ശസ്ത്രക്രിയക്കായി വേണ്ടത്. മെഡൽ ലേലത്തിലൂടെ അതിന്‍റെ പകുതി പണം സമാഹരിക്കാനാകുമെന്നാണ് മരിയയുടെ പ്രതീക്ഷ.
പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സബ്ക 1.4 കോടി രൂപക്ക് മെഡൽ ലേലത്തിൽ പിടിച്ചതായി മരിയ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മെഡൽ മരിയക്ക് തന്നെ തിരിച്ച് നൽകുമെന്നും ലേലത്തുക മുഴുവനായി കുഞ്ഞിന്‍റെ ചികിത്സക്കായി സംഭാവന ചെയ്യുമെന്നും സബ്ക വ്യക്തമാക്കി. പോളിന്‍റെ പേജിലൂടെ തന്നെ ചികിത്സക്കുള്ള 90 ശതമാനം തുകയും സമാഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.