അന്ന് സച്ചിന് ശേഷം കോഹ്ലി വന്നതുപോലെ, എനിക്ക് പകരം ആരെങ്കിലും വരും; പി. ആർ. ശ്രീജേഷ്
text_fieldsഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ വിരമിച്ചപ്പോൾ വിരാട് കോഹ്ലി ഉടലെടുത്തത് പോലെ തനിക്ക് പകരം ആരെങ്കിലും വരുമെന്ന് ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ ഗോൾക്കീപ്പർ പി.ആർ ശ്രീജേഷ്. ഇന്ത്യക്കായി ഏകദേശം രണ്ട് പതിറ്റാണ്ടോളം വല കാത്ത മലയാളി താരമായ ശ്രീജേഷ് പാരിസ് ഒളിമ്പിക്സ് മെഡലിന് ശേഷം ഹോക്കിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒളിമ്പിക്സിൽ വെങ്കലം നേടിയാണ് താരത്തിന്‍റെ മടക്കം.
'അങ്ങനെയൊരു വിടവ് എപ്പോഴും ഉണ്ടാകില്ല, എനിക്ക് പകരം ആരെങ്കിലും അവിടെയെത്തും, എല്ലാ കായിക ഇനങ്ങളും അങ്ങനെയാണ്. സച്ചിൻ ടെൻഡുൽക്കർ അവിടെയുണ്ടായിരുന്നു ഇപ്പോൾ നമുക്ക് അതിന് പകരം വിരാട് കോഹ്ലി ഉണ്ട്. ഇനി അദ്ദേഹത്തിന് പകരം ആരെങ്കിലും അവിടെയെത്തും. അത് പോലെ ശ്രീജേഷ് ഇന്നലെ ഉണ്ടായിരുന്നു, ഇനി അതിന് പകരം ആരെങ്കിലും വരും,' പി.ടി.ഐയോട് സംസാരിക്കവെ ശ്രീജേഷ് പറഞ്ഞു.
സെമിഫൈനലിൽ ജർമനിയോട് 3-2ന് തോറ്റുകൊണ്ടായിരുന്നു ഇന്ത്യ മൂന്നാം സ്ഥാനത്തിന് മത്സരിക്കാനെത്തിയത്. വെങ്കലത്തിനായുള്ള മത്സരത്തിൽ കയ്യും മെയ്യും മറന്ന് കളിച്ച ഇന്ത്യ 2-1ന് വിജയിക്കുകയായിരുന്നു. ഒരുപിടി സേവിങ്ങുകളുമായി മികച്ച പ്രകടനമാണ് ശ്രീജേഷ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.