െപ്രെം വോളി: പുതിയ ഹീറോകളെ നിശ്ചയിച്ച് താരലേലം
text_fieldsകൊച്ചി: കോർട്ടിൽ ആവേശം തീർക്കാൻ ഹീറോകളെ തേടി െപ്രെം വോളി താരലേലം. ഇഷ്ട താരങ്ങളെ സ്വന്തമാക്കാൻ ലക്ഷങ്ങളാണ് ടീമുകൾ വാരിയെറിഞ്ഞത്. താരലേലത്തിൽ പൊന്നുംവിലയുള്ള താരങ്ങളായത് കൊല്‍ക്കത്ത തണ്ടര്ബോള്ട്ട്സിെൻറ അശ്വല്‍ റായും കൊച്ചി ബ്ലൂ സ്പൈക്കേഴ്സിെൻറ എ. കാര്‍ത്തിക്കും കാലിക്കറ്റ് ഹീറോസിെൻറ ജെറോം വിനീതും. 15 ലക്ഷം രൂപക്കാണ് ഇവരെ ടീമുകൾ സ്വന്തമാക്കിയത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങളെ ലേലത്തിലൂടെ െതരഞ്ഞെടുത്തപ്പോള് വിദേശതാരങ്ങളായ 14 പേരെ ഇൻറർനാഷനൽ പ്ലെയര്‍ ഡ്രാഫ്റ്റ് വഴിയാണ് ടീമുകള്‍ സ്വന്തമാക്കിയത്. ഫ്രഞ്ച് താരവും അറ്റാക്കറുമായ ആരോണ്‍ കൂബി, അമേരിക്കന്‍ താരവും ബ്ലോക്കറുമായ ഡേവിഡ് ലീ, ഇന്ത്യന്‍ താരങ്ങളായ അജിത്ലാല്‍.സി (അറ്റാക്കര്‍), ജെറോം വിനീത് (യൂനിവേഴ്സല്‍) എന്നിവരെയാണ് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്. അജിത്ലാലിനെ 8.5 ലക്ഷം രൂപക്കും ജെറോം വിനീതിനെ 15 ലക്ഷം രൂപക്കുമാണ് നേടിയത്.
കൊച്ചി ബ്ലൂ സ്പൈക്കേഴ്സും മികച്ച താരങ്ങളെയാണ് ടീമിലെത്തിച്ചത്. അമേരിക്കന്‍ താരങ്ങളായ കോള്ട്ടണ് കോവല്‍ (അറ്റാക്കര്‍), കോഡി കാള്‍ഡ്വെല്‍ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ ദീപേഷ് കുമാര്‍ സിന്‍ഹ (ബ്ലോക്കര്‍-10.75 ലക്ഷം), കാര്‍ത്തിക്.എ (ബ്ലോക്കര്‍-15 ലക്ഷം രൂപ) എന്നിവരെയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ടീമിലെത്തിച്ചത്. അമേരിക്കയുടെ റയാന് മീഹാന്‍ (ബ്ലോക്കര്‍), അര്‍ജൻറീനയില്‍ നിന്നുള്ള റോഡ്രിഗോ വില്ലാല്‍ബോവ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ മുത്തുസാമി (സെറ്റര്‍-10 ലക്ഷം), ഹര്‍ദീപ് സിങ് (അറ്റാക്കര്‍-4.4 ലക്ഷം), ഷോണ്‍.ടി.ജോണ്‍ (അറ്റാക്കര്‍-7.25 ലക്ഷം), മനോജ് എല്‍.എം (മിഡില്‍ ബ്ലോക്കര്‍-7.25 ലക്ഷം), പ്രഭാകരന്.പി (ലിബറോ-4 ലക്ഷം) എന്നിവരെ സ്വന്തമാക്കിയാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് ടീം ശക്തിപ്പെടുത്തിയത്.
വെനസ്വേലയില്‍ നിന്നുള്ള ലൂയിസ് അേൻാണിയോ ഏരിയാസ് ഗുസ്മാന് (യൂനിവേഴ്സല്‍), ക്യൂബയില്‍ നിന്നുള്ള ഹെൻറി ബെല്‍ (അറ്റാക്കര്‍) എന്നീ വിദേശ താരങ്ങളെയാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളായ ഹരിഹരന്.വി (സെറ്റര്‍-5 ലക്ഷം), വിപുല്‍ കുമാര്‍ (സെറ്റര്‍-4.5 ലക്ഷം), രോഹിത് കുമാര്‍ (അറ്റാക്കര്‍-5.3 ലക്ഷം), അമിത് ഗുലിയ (അറ്റാക്കര്‍-10 ലക്ഷം) എന്നീ ഇന്ത്യന്‍ താരങ്ങളും ടീമിൽ ഇടംപിടിച്ചു.
ഇന്ത്യന്‍ താരങ്ങളായ അഖിന് ജി.എസ് (മിഡില്‍ ബ്ലോക്കര്‍-9.75 ലക്ഷം), നവീന്‍ രാജ ജേക്കബ് (അറ്റാക്കര്‍-8 ലക്ഷം), ഉക്രപാണ്ഡിയന്‍ മോഹന്‍ (സെറ്റര്‍-7.75 ലക്ഷം), ജി.ആര് വൈഷ്ണവ് (മിഡില്‍ ബ്ലോക്കര്‍-4 ലക്ഷം) എന്നിവരെ ചെന്നൈ ബ്ലിറ്റ്സ് ഒപ്പം കൂട്ടി. ഫെര്‍ണാണ്ടോ ഡേവിഡ് ഗോണ്‍സാലസ് റോഡ്രിഗസ് (വെനസ്വേല), ബ്രൂണോ ഡിസില്‍വ (ബ്രസീല്‍) എന്നീ അറ്റാക്കര്‍മാരായ വിദേശ താരങ്ങളെയും ചെന്നൈ സ്വന്തമാക്കി. ബംഗളൂരു ടോര്‍പ്പിഡോസ് യു.എസ്.എയുടെ നോഹ ടൈറ്റാനോ (യൂനിവേഴ്സല്‍), കെയ്ല്‍ ഫ്രണ്ട് (അറ്റാക്കര്‍) എന്നിവരെ പ്ലയര്‍ ഡ്രാഫ്റ്റിലൂടെ ടീമിലെത്തിച്ചു. ഇന്ത്യന്‍ താരങ്ങളായ രഞ്ജിത് സിങ് (സെറ്റര്‍-4.4 ലക്ഷം), പങ്കജ് ശര്‍മ (അറ്റാക്കര്‍-7.5 ലക്ഷം), ലവ്മീത് കതാരിയ (മിഡില്‍ ബ്ലോക്കര്‍-4.6 ലക്ഷം), രോഹിത് പി (മിഡില്‍ ബ്ലോക്കര്‍-7.5 ലക്ഷം), ബി.മിഥുന് കുമാര്‍ (ലിബറോ-5.6 ലക്ഷം) എന്നിവരെയും ബെംഗളൂരു ടീം ലേലത്തില്‍ പിടിച്ചു.
കൊല്‍ക്കത്ത തണ്ടര്ബോള്ട്ട്സിെൻറയും രണ്ട് വിദേശ താരങ്ങള്‍ അമേരിക്കയില്‍ നിന്നാണ്. മാത്യു അഗസ്റ്റിന് (ബ്ലോക്കര്‍), ഇയാന്‍ സാറ്റര്‍ഫീല്‍ഡ് (യൂനിവേഴ്സല്‍).
ഇന്ത്യന്‍ താരങ്ങളായ വിനീത് കുമാര്‍ (യൂനിവേഴ്സല്‍ -8.75 ലക്ഷം), അശ്വല്‍ റായ് (മിഡില്‍ ബ്ലോക്കര്‍-15 ലക്ഷം) എന്നിവരെയും കൊല്‍ക്കത്ത സ്വന്തമാക്കി. ആകെ 24 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ലീഗിെൻറ മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രൈം വോളിബാള്‍ ലീഗ് സി.ഇ.ഒ ജോയ് ഭട്ടാചാര്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.