പ്രൈം വോളി: കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ കാലിക്കറ്റ് ഹീറോസിന് ജയം
text_fieldsകൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ പോയന്റ് നേടിയ കാലിക്കറ്റ് ഹീറോസ് താരങ്ങളുടെ ആഹ്ലാദം
ഹൈദരാബാദ്: പ്രൈം വോളിബാൾ ലീഗിലെ കേരളപ്പോരിൽ വെന്നിക്കൊടി പാറിച്ച് കാലിക്കറ്റ് ഹീറോസ്. ആവേശപ്പോരാട്ടത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ 3-2നായിരുന്നു കാലിക്കറ്റിന്റെ ജയം. സ്കോർ: 15-12, 15-9, 9-15, 9-15, 15-11.
ആദ്യ രണ്ടു സെറ്റുകളും കരസ്ഥമാക്കി ജയത്തിലേക്ക് കുതിക്കുകയായിരുന്ന കാലിക്കറ്റിനെതിരെ അടുത്ത രണ്ടു സെറ്റുകൾ സ്വന്തമാക്കി കൊച്ചി തിരിച്ചടിച്ചെങ്കിലും നിർണായകമായ അവസാന സെറ്റ് കാലിക്കറ്റിനൊപ്പമായിരുന്നു. തകർപ്പൻ സ്മാഷുകളിലൂടെ എതിരാളികളെ വിറപ്പിച്ച കാലിക്കറ്റിന്റെ അജിത് ലാൽ ആണ് കളിയിലെ കേമൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.