ഇനി പന്ത് പറക്കും; രാവുകൾക്ക് വോളിക്കാലം
text_fieldsബംഗളൂരു: ആവേശകരമായ പ്രൈം വോളിബാൾ ലീഗിന്റെ രണ്ടാം സീസണിന് ശനിയാഴ്ച ബംഗളൂരുവിൽ തുടക്കം. വൈകീട്ട് ഏഴിന് കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ആതിഥേയരായ ബംഗളൂരു ടോർപിഡോസിനെ നേരിടും.
ബംഗളൂരുവിന് പുറമെ, ഹൈദരാബാദിലും കൊച്ചിയിലുമായാണ് ലീഗ് അരങ്ങേറുക. കേരളത്തിന്റെ സ്വന്തം ടീമുകളായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കറ്റ് ഹീറോസും വിദേശ നായകരുടെ കീഴിൽ അണിനിരക്കും. ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, അഹ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, മുംബൈ മെറ്റെയേഴ്സ് എന്നിവയാണ് മറ്റു ടീമുകൾ.
പരിശീലകരായും കളിക്കാരായും മലയാളി സാന്നിധ്യം ഏറെയുള്ള ലീഗിലെ ഫൈനൽ റൗണ്ട് മത്സരങ്ങളും കൊച്ചിയിൽ അരങ്ങേറുമ്പോൾ പൊടിപാറും. മലയാളികളായ മുൻ ഇന്ത്യൻ താരം കിഷോർ കുമാർ കാലിക്കറ്റിന്റെയും മുൻ കേരള പരിശീലകൻ എസ്.ടി. ഹരിലാൽ കൊച്ചിയുടെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോം ജോസഫ് ഹൈദരാബാദിന്റെയും മുൻ ഇന്ത്യൻ പരിശീലകൻ സണ്ണി ജോസഫ് മുംബൈയുടെയും പരിശീലക കുപ്പായമണിയുന്നുണ്ട്. മാര്‍ച്ച് അഞ്ചിന് കൊച്ചിയിലാണ് ഫൈനല്‍.
സ്വന്തം കാണികളുടെ മുന്നിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ടീമിനത് വലിയ ഉത്തേജനം നല്‍കുമെന്ന് ബംഗളൂരു ടോർപിഡോസ് ക്യാപ്റ്റന്‍ പങ്കജ് ശര്‍മ പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ സമർദമില്ലെന്നും ചാമ്പ്യന്മാരെപ്പോലെ പ്രകടനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ക്യാപ്റ്റൻ അശ്വല്‍ റായ് പറഞ്ഞു.
‘ആ മത്സരം ഞങ്ങൾ കാത്തിരിക്കുകയാണ്’
ബംഗളൂരു: ‘ഞങ്ങളും കാത്തിരിക്കുകയാണ് ആ പോരാട്ടം. കേരളത്തിലെ വോളി പ്രേമികളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. കൊച്ചിയിൽ ഞങ്ങൾ ഏറ്റുമുട്ടുമ്പോൾ ഗാലറിയിൽ ആ കാണികളെ ഞങ്ങൾ പ്രതീക്ഷിക്കുന്നു- പറയുന്നത് പ്രൈംവോളിയിലെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ക്യാപ്റ്റൻ എഡ്വാർഡോ റൊമെയും കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റൻ മാറ്റ് ഹില്ലിങ്ങും.
ബംഗളൂരുവിൽ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിനെത്തിയ ഇരുവരും ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. പെറുവിന്റെ ദേശീയ ടീം ക്യാപ്റ്റൻ കൂടിയാണ് എഡ്വാർഡോ റൊമെ. അമേരിക്കയുടെ അന്താരാഷ്ട്ര താരമാണ് മാറ്റ് ഹില്ലിങ്.
കൊച്ചിയുടെയും കാലിക്കറ്റിന്റെയും ആരാധകർ ഏറെ ത്രില്ലിലാണ്. ഞങ്ങൾ രാവിലെ ഇതേ കുറിച്ചാണ് സംസാരിച്ചത്. ഇത് മികച്ച ലീഗാണ്. ഇതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം -ഇരുവരും പറഞ്ഞു. ലീഗിൽ വിദേശ ക്യാപ്റ്റന്മാർ നയിക്കുന്ന ടീമുകൾ കൊച്ചിയും കാലിക്കറ്റും മാത്രമാണല്ലോ എന്ന് ചോദിച്ചപ്പോൾ ടീമംഗങ്ങളുമായി നന്നായി ആശയവിനിമയത്തിന് ശ്രമിക്കുന്നതായി ഇരുവരും പറഞ്ഞു. മാർച്ച് 22നാണ് കൊച്ചിയിൽ കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും തമ്മിലുള്ള മത്സരം.
താരനിര
1. കാലിക്കറ്റ് ഹീറോസ്
പരിശീലകൻ: കിഷോർ കുമാർ
ക്യാപ്റ്റൻ: മാറ്റ് ഹില്ലിങ്
സെറ്റർ: എ. അഷാം, സുഷീൽ കുമാർ, മോഹൻ ഉഗ്രപാണ്ഡ്യൻ, അർഷക് സിനാൻ.
അറ്റാക്കർ: എം.പി. അബിൽ കൃഷ്ണൻ, എം.എം. ആസിഫ് മോൻ, എം. അശ്വിൻ രാജ്.
യൂനിവേഴ്സൽ പ്ലയർ: ഒ. അൻസബ്, വിനീത് ജറാം.
ഹിറ്റർ: മാറ്റ് ഹില്ലിങ്.
മിഡിൽ ബ്ലോക്കർ: ജോസ് അന്റോണിയോ സാൻഡോവൽ, ഷഫീഖ് റഹ്മാൻ, ഹർഷ് മാലിക്.
ലിബറോ: പ്രഭാകരൻ.
2. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്
പരിശീലകൻ: ഹരിലാൽ
ക്യാപ്റ്റൻ: എഡ്വാർഡോ റൊമെയ്.
സെറ്റർ: വിപുൽ കുമാർ, പവൻ രമേഷ്.
അറ്റാക്കർ: എറിൻ വർഗീസ്, രോഹിത് കുമാർ, ജോർജ് ആന്റണി, വി.ടി. അശ്വിൻ രാഗ്.
ഹിറ്റർ: എഡ്വാർഡോ റൊമെയ്.
യൂനിവേഴ്സൽ പ്ലയർ: ജിബിൻ സെബാസ്റ്റ്യൻ.
മിഡിൽ ബ്ലോക്കർ: ജി.എൻ. ദുക്ഷ്യന്ത്, എൻ.കെ. ഫായിസ്, ബി.എസ്. അഭിനവ്, വാൾട്ടർ ഡക്രൂസ് നെറ്റോ
ലിബറോ: അലൻ ആഷിഖ്, സി. വേണു.
3. ബാംഗ്ലൂർ ടോർപിഡോസ്
പരിശീലകൻ: ഡേവിഡ് ലീ.
ക്യാപ്റ്റൻ: പങ്കജ് ശർമ.
സെറ്റർ: വിനായക് രോകഡെ, വൈശാഖ് രഞ്ജിത്.
അറ്റാക്കർ: ടി.ആർ. സേതു, തരുൺ ഗൗഡ, നിസാം മുഹമ്മദ്, പങ്കജ് ശർമ.
യൂനിവേഴ്സൽ പ്ലയർ: ഇബിൻ ജോസ്.
ഓപ്പോസിറ്റ് ഹിറ്റർ: അബലൂച് അലിറാസ, സ്വറ്റ്ലിൻ സ്വെറ്റനോവ്
മിഡിൽ ബ്ലോക്കർ: പി.വി. വിഷ്ണു, എം.സി. മുജീബ്, സുധീർ ഷെട്ടി, സ്രജൻ യു. ഷെട്ടി.
ലിബറോ: ബി. മിഥുൻ കുമാർ.
4. അഹ്മദാബാദ് ഡിഫൻഡേഴ്സ്
പരിശീലകർ: ദക്ഷിണമൂർത്തി, ഹുസൈൻ.
ക്യാപ്റ്റൻ: മുത്തു സ്വാമി.
സെറ്റർ: മുത്തുസ്വാമി അപ്പാവു, അശ്വത് പാണ്ഡ്യ രാജ്.
അറ്റാക്കർ: ഷോൺ ടി. ജോൺ, എസ്. സന്തോഷ്, നന്ദഗോപാൽ സുബ്രഹ്മണ്യം, ടി. രഘുൽ.
യൂനിവേഴ്സൽ പ്ലയർ: ആൻഡ്രേൂ കോട്ട് ജെയിംസ്, ഹർഷ് ചൗധരി, അങ്കമുത്തു രംഗസ്വാമി.
മിഡിൽ ബ്ലോക്കർ: ഡാനിയേൽ മുതസെദി, എൽ.എം. മനോജ്, പാർഥ് പട്ടേൽ, ടി.എൻ. മുഹമ്മദ് ഇഖ്ബാൽ.
ലിബറോ: ടി. ശ്രീകാന്ത്.
5. ചെന്നൈ ബ്ലാസ്റ്റേഴ്സ്
പരിശീലകൻ:
റൂബൻ വോലോചിൻ.
ക്യാപ്റ്റൻ: നവീൻ രാജ ജേക്കബ്.
സെറ്റർ: പി. പ്രശാന്ത്, എ.എ. പ്രസന്ന രാജ.
അറ്റാക്കർ: രമൺ കുമാർ, മുഹമ്മദ് റിയാസുദ്ദീൻ, നവീൻ രാജ ജേക്കബ്.
യൂനിവേഴ്സൽ പ്ലയർ: ജോബിൻ വർഗീസ്, അബ്ദുൽമുഗ്നി ചിഷ്തി.
ഹിറ്റർ: റെനറ്റോ മെൻഡസ് കെവിൻ ഓഡ്രൻ നോംബിസ്സി മോയോ.
മിഡിൽ ബ്ലോക്കർ: തുഷാർ ലാവരെ, വൈ.വി. സീതാരാമു രാജു.
ലിബറോ: ആർ. രാമനാഥ്, അശ്വിൻ ശേഖർ.
6. ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്
പരിശീലകൻ: ടോം ജോസഫ്.
ക്യാപ്റ്റൻ: ഗുരു പ്രശാന്ത്.
സെറ്റർ: എം.വി. ലാൽ സുജൻ, എ. ആദീശ്വരൻ.
അറ്റാക്കർ: ജി.എസ്. വരുൺ, പി. ഹേമന്ത്, അഷ്മതുല്ലാഹ്.
യൂനിവേഴ്സൽ പ്ലയർ: ഗുരു പ്രശാന്ത്, അരുൺ സക്കറിയാസ് സിബി.
ഹിറ്റർ: കാർലോസ് ആൻഡ്രസ് ലാനോസ് സമോറ.
മിഡിൽ ബ്ലോക്കർ: സൗരഭ് മൻ, അമരാവതി ഭാഗ്യരാജ്, ട്രെൻഡ് ഓഡീ, ജോൺ ജോസഫ്.
ലിബറോ: ദീപു വേണുഗോപാൽ, കെ. ആനന്ദ്.
7. കൊൽക്കത്ത തണ്ടർ ബോൾട്ട്സ്
പരിശീലകൻ: നാരായൺ ആൽവ.
ക്യാപ്റ്റൻ: അശ്വൽ റായ്.
സെറ്റർ: യു. ജൻഷാദ്, വി. ഹരിഹരൻ.
അറ്റാക്കർ: അശ്വൽ റായ്, കെ. രാഹുൽ, അനുഷ്, സൂര്യാംശ് തോമർ, റെയ്സൺ ബെന്നറ്റ് റെബല്ലോ.
ഹിറ്റർ: കോഡി കാൾഡ് വെൽ.
യൂനിവേഴ്സൽ പ്ലയർ: വിനീത് കുമാർ.
മിഡിൽ ബ്ലോക്കർ: ജോസ് വെർഡി, ദീപേഷ് സിൻഹ, അഭിലാഷ് ചൗധരി.
ലിബറോ: കുശാൽ മുൻഷി, ബി.എസ്. ഹരിപ്രസാദ്.
8. മുംബൈ മെറ്റെയേഴ്സ്
പരിശീലകൻ: സണ്ണി ജോസഫ്.
ക്യാപ്റ്റൻ: എ. കാർത്തിക്.
സെറ്റർ: എസ്. അരവിന്ദൻ, എൻ. ജിതിൻ.
അറ്റാക്കർ: അനു ജെയിംസ്, ഹർദീപ് സിങ്, അമിത് ഗുലിയ.
ഹിറ്റർ: ബ്രാൻഡൻ ഗ്രീൻവേ, ഹിൽറോഷി സെന്റൽസ്.
യൂനിവേഴ്സൽ പ്ലയർ: അബ്ദുറഹീം.
മിഡിൽ ബ്ലോക്കർ: എ. ഷംസുദ്ദീൻ, എ. കാർത്തിക്, പി. രോഹിത്, ഓംകാർ ദോഗ്ര.
ലിബറോ: ദർശൻ എസ്. ഗൗഡ, സി.കെ. രതീഷ്.
പ്രൈം വോളിബാൾ മത്സരക്രമം
വേദി: ബംഗളൂരു കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയം
ഫെബ്രു. 4: ബംഗളൂരു ടോർപിഡോസ് Vs കൊൽക്കത്ത തണ്ടർബോൾട്ട്സ് 7.00pm
ഫെബ്രു. 5: മുംബൈ മെറ്റെയേഴ്സ് Vs കാലിക്കറ്റ് ഹീറോസ് 7.00pm
ഫെബ്രു. 6: അഹ്മദാബാദ് ഡിഫൻഡേഴ്സ് Vs ഹൈദരാബാദ് ബ്ലാക്ഹോക്സ് 7.00pm
ഫെബ്രു. 7: കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് Vs ചെന്നൈ ബ്ലിറ്റ്സ് 7.00pm
ഫെബ്രു. 8: കൊൽക്കത്ത തണ്ടർബോൾട്ട്സ് Vs ഹൈദരാബാദ് ബ്ലാക്ഹോക്സ് 7.00pm
ഫെബ്രു. 9: അഹ്മദാബാദ് ഡിഫൻഡേഴ്സ് Vs ബംഗളൂരു ടോർപിഡോസ് 7.00pm
ഫെബ്രു. 10: ചെന്നൈ ബ്ലിറ്റ്സ് Vs മുംബൈ മെറ്റെയേഴ്സ് 7.00pm
ഫെബ്രു. 11: കാലിക്കറ്റ് ഹീറോസ് Vs ഹൈദരാബാദ് ബ്ലാക്ഹോക്സ് 7.00pm
ഫെബ്രു. 12: മുംബൈ മെറ്റെയേഴ്സ് Vs ബംഗളൂരു ടോർപിഡോസ് 7.00pm
ഫെബ്രു. 12: കൊൽക്കത്ത തണ്ടർബോൾട്ട്സ് Vs കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് 9.30pm
വേദി: ഹൈദരാബാദ് ഗച്ചി ബൗളി ഇൻഡോർ സ്റ്റേഡിയം
ഫെബ്രു. 15: ഹൈദരാബാദ് ബ്ലാക്ഹോക്സ് Vs കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് 7.00pm
ഫെബ്രു. 16: ബംഗളൂരു ടോർപിഡോസ് Vs ചെന്നൈ ബ്ലിറ്റ്സ് 7.00pm
ഫെബ്രു. 16: കാലിക്കറ്റ് ഹീറോസ് Vs കൊൽക്കത്ത തണ്ടർബോൾട്ട്സ് 9.30pm
ഫെബ്രു. 17: അഹ്മദാബാദ് ഡിഫൻഡേഴ്സ് Vs മുംബൈ മെറ്റെയേഴ്സ് 7.00pm
ഫെബ്രു. 17: ബംഗളൂരു ടോർപിഡോസ് Vs കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് 9.30pm
ഫെബ്രു. 18: ഹൈദരാബാദ് ബ്ലാക്ഹോക്സ് Vs ചെന്നൈ ബ്ലിറ്റ്സ് 7.00pm
ഫെബ്രു. 19: അഹ്മദാബാദ് ഡിഫൻഡേഴ്സ് Vs ചെന്നൈ ബ്ലിറ്റ്സ് 7.00pm
ഫെബ്രു. 20: കൊൽക്കത്ത തണ്ടർബോൾട്ട്സ് Vs മുംബൈ മെറ്റെയേഴ്സ് 7.00pm
ഫെബ്രു. 20: അഹ്മദാബാദ് ഡിഫൻഡേഴ്സ് Vs കാലിക്കറ്റ് ഹീറോസ് 9.30pm
ഫെബ്രു. 21: ഹൈദരാബാദ് ബ്ലാക്ഹോക്സ് Vs ബംഗളൂരു ടോർപിഡോസ് 7.00pm
വേദി: കൊച്ചി റീജനൽ സ്പോർട്സ് സെന്റർ
ഫെബ്രു. 24: കാലിക്കറ്റ് ഹീറോസ് Vs ചെന്നൈ ബ്ലിറ്റ്സ് 7.00pm
ഫെബ്രു. 25: കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് Vs കാലിക്കറ്റ് ഹീറോസ് 7.00pm
ഫെബ്രു. 26: കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് Vs അഹ്മദാബാദ് ഡിഫൻഡേഴ്സ് 7.00pm
ഫെബ്രു. 26: ഹൈദരാബാദ് ബ്ലാക്ഹോക്സ് Vs മുംബൈ മെറ്റെയേഴ്സ് 9.30pm
ഫെബ്രു. 27: കൊൽക്കത്ത തണ്ടർബോൾട്ട്സ് Vs ചെന്നൈ ബ്ലിറ്റ്സ് 7.00pm
ഫെബ്രു. 28: ബംഗളൂരു ടോർപിഡോസ് Vs കാലിക്കറ്റ് ഹീറോസ് 7.00pm
മാർച്ച് 1: മുംബൈ മെറ്റെയേഴ്സ് Vs കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് 7.00pm
മാർച്ച് 2: കൊൽക്കത്ത തണ്ടർബോൾട്ട്സ് Vs അഹ്മദാബാദ് ഡിഫൻഡേഴ്സ് 7.00pm
സെമി ഫൈനൽ മാർച്ച് മൂന്നിനും നാലിനും ഫൈനൽ അഞ്ചിനും കൊച്ചിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.