Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം വോളിബാള്‍ ലീഗ്;...

പ്രൈം വോളിബാള്‍ ലീഗ്; ആവേശപ്പോരിൽ വീണ് കാലിക്കറ്റ് ഹീറോസ്

text_fields
bookmark_border
പ്രൈം വോളിബാള്‍ ലീഗ്; ആവേശപ്പോരിൽ വീണ് കാലിക്കറ്റ് ഹീറോസ്
cancel
camera_alt

കാ​ലി​ക്ക​റ്റ് ഹീ​റോ​സ് -അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ് വോളി​ബാൾ മത്സരത്തിൽനിന്ന്

ഹൈ​ദ​രാ​ബാ​ദ്: റു​പേ പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗി​ല്‍ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ് ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ള്‍ക്ക് കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ തോ​ല്‍പി​ച്ചു. മ​ത്സ​ര​ത്തി​ല്‍ 2-1ന് ​ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ചെ​മ്പ​ട​യു​ടെ തോ​ല്‍വി. സ്‌​കോ​ര്‍: 15-12, 11-15, 15-10, 12-15, 11-15. നി​ര്‍ണാ​യ​ക പോ​യ​ന്റു​ക​ള്‍ നേ​ടി​യ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സി​ന്റെ അ​ങ്ക​മു​ത്തു​വാ​ണ് ക​ളി​യി​ലെ താ​രം. ലീ​ഗി​ല്‍ അ​ഹ്മ​ദാ​ബാ​ദി​ന്റെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്. കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സി​നോ​ട് തോ​റ്റി​രു​ന്നു.

ആ​ദ്യ സെ​റ്റി​ന്റെ തു​ട​ക്ക​ത്തി​ല്‍ ഇ​രു​ടീ​മു​ക​ളും തു​ല്യ​ത പാ​ലി​ച്ചു. ഡി​ഫ​ന്‍ഡേ​ഴ്‌​സി​നെ റ​യാ​ന്‍ മീ​ഹാ​ന്‍ ന​യി​ച്ച​പ്പോ​ള്‍, അ​ജി​ത്‌​ലാ​ല്‍ ഹീ​റോ​സി​നാ​യി മി​ക​ച്ച സ്മാ​ഷു​ക​ളു​തി​ര്‍ത്തു. നി​ര്‍ണാ​യ​ക​മാ​യ ഒ​രു സൂ​പ്പ​ര്‍ പോ​യ​ന്റ് നേ​ടി​യ കാ​ലി​ക്ക​റ്റ് 13-10ന് ​മൂ​ന്ന് പോ​യ​ന്റ് ലീ​ഡ് നേ​ടി. മി​ക​ച്ച ബ്ലോ​ക്കി​ലൂ​ടെ 15-12ന് ​ആ​ദ്യ​സെ​റ്റും സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം സെ​റ്റി​ന്റെ തു​ട​ക്ക​ത്തി​ല്‍ കു​തി​ച്ച കാ​ലി​ക്ക​റ്റി​നെ ക്യാ​പ്റ്റ​ന്‍ മു​ത്തു​സാ​മി​യു​ടെ ബ്ലോ​ക്കി​ലൂ​ടെ ഏ​ഴാം പോ​യ​ന്റി​ല്‍ അ​ഹ്മ​ദാ​ബാ​ദ് ഒ​പ്പം പി​ടി​ച്ചു. ഒ​ടു​വി​ൽ സെ​റ്റ് 15-11ന് ​നേ​ടി. അ​ജി​ത്‌​ലാ​ലി​ന്റെ തു​ട​ര്‍ച്ചാ​യ സ്‌​പൈ​ക്കു​ക​ളു​ടെ ക​രു​ത്തി​ല്‍ 15-10ന് ​മൂ​ന്നാം സെ​റ്റ് പി​ടി​ച്ച കാ​ലി​ക്ക​റ്റ് പി​ന്നീ​ട് ര​ണ്ടു സെ​റ്റും ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut HeroesPrime Volleyball League
News Summary - Prime Volleyball League Calicut Heroes
Next Story