സ്മാഷുതിർക്കാൻ പ്രൈം വോളി ലീഗ്
text_fieldsകോഴിക്കോട്: വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ (വി.എഫ്.ഐ) നിസഹകരണവും 'കുത്തിത്തിരിപ്പും' കാരണം ഇല്ലാതായ പ്രോ വോളിബാളിന് പകരം 'പ്രൈം വോളിബാൾ ലീഗ്' വരുന്നു. പ്രോ വോളിബാളിെൻറ നടത്തിപ്പുകാരായിരുന്ന ബേസ്ലൈൻ വെഞ്ചേഴ്സ് തന്നെയാണ് പ്രൈം വോളി ലീഗിന് (പി.വി.എൽ) പിന്നിൽ. വി.എഫ്.ഐയുടെ പിന്തുണയില്ലാതെയാണ് ബേസ്ലൈൻ വമ്പൻ ലീഗ് നടത്താനൊരുങ്ങുന്നത്. ആറു ടീമുകൾ പ്രൈം വോളി ലീഗിൽ പന്ത് തട്ടും. 2019ലെ പ്രോ വോളി ലീഗിലുണ്ടായിരുന്ന കാലിക്കറ്റ് ഹീറോസ്, െകാച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, െചന്നൈ ബ്ലിറ്റ്സ് എന്നീ ടീമുകൾ ഇത്തവണയുമുണ്ടാകും. പ്രോ വോളിയിലുണ്ടായിരുന്ന യു മുംബ വോളിക്ക് പകരം ബംഗളുരു ടോർപിഡോസ് ആണ് പുതിയ ടീം. പ്രോവോളി ജേതാക്കളായിരുന്ന ചെന്നൈ സ്പാർട്ടൻസ് ആണ് ചെന്നൈ ബ്ലിറ്റ്സ് എന്ന് പേര് മാറ്റിയത്.
ഡിസംബറിൽ കളിക്കാരുടെ ലേലം നടക്കുമെന്ന് പി.വി.എൽ സി.ഇ.ഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. രണ്ട് വർഷത്തെ മഹാമാരിക്കാലത്തിന് ശേഷം കളിക്കാർ മത്സരത്തിനായി കാത്തിരിക്കുകയാണെന്ന് അേദ്ദഹം പറഞ്ഞു. സോണി നെറ്റ്വർക്ക് മത്സരങ്ങൾ സംപ്രേഷണം ചെയ്യും. ടീമുകൾക്കും ഉടമകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന എൻ.ബി.എ ലീഗിെൻറ മാതൃകയിലാണ് പ്രൈം വോളിബാൾ അരങ്ങേറുക.
വോളിബാൾ ഫെഡറേഷെൻറ പിന്തുണയില്ലെങ്കിലും ഇന്ത്യയിലെ താരങ്ങൾ പ്രൈം വോളി ലീഗിൽ മത്സരിക്കുന്നത് ആർക്കും തടയാനാകില്ല. മറ്റൊരു ലീഗ് നടത്തുന്നത് വി.എഫ്.ഐക്ക് എളുപ്പവുമല്ല. പ്രോ േവാളി ലീഗുമായി ബന്ധപ്പെട്ട് ബേസ്ലൈൻ െവഞ്ചേഴ്സിന് ആറു കോടി രൂപ നൽകിയാൽ മാത്രമേ വി.എഫ്.ഐക്ക് മറ്റൊരു ലീഗ് നടത്താനാകു. പോൾ ലോട്ട്മാനും ഡേവിഡ് ലീയുമടക്കമുള്ള ലോകോത്തര താരങ്ങൾ ഇത്തവണയും കളിക്കാനെത്തും. അതേസമയം, പ്രൈം വോളി ലീഗിന് അനുമതി നൽകില്ലെന്നും ഇന്ത്യൻ വോളി ലീഗ് (ഐ.വി.എൽ) ജനുവരിയിൽ നടത്തുമെന്നും വി.എഫ്.ഐ സെക്രട്ടറി ജനറൽ രാംഅവതാർ സിങ് ജക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.