പ്രിയ മാലിക്കിന്‍റെ ദിവസങ്ങൾക്ക് മുമ്പുള്ള നേട്ടം ആഘോഷമാക്കി സമൂഹമാധ്യമങ്ങൾ; ഒളിമ്പിക്സിലെന്ന് തെറ്റിദ്ധരിച്ച് പ്രമുഖർ
text_fieldsബുഡാപെസ്റ്റ്: ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു നേടിയ വെള്ളിത്തിളക്കത്തിന്‍റെ ആഘോഷം തീരും മുേമ്പ റസ്ലിങ് താരം പ്രിയ മാലിക്കിനെയും ആഘോഷമാക്കി സമൂഹമാധ്യമങ്ങൾ. ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യൻഷിപ്പിലെ പ്രിയ മാലിക്കിന്‍റെ സ്വർണ നേട്ടമാണ് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയത്. പ്രമുഖർ നേട്ടം ഒളിമ്പിക്സിലാണെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.
ജൂൈല 19 മുതൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന കേഡറ്റ് വേൾഡ് ചാമ്പ്യൻഷിപ്പിലാണ് പ്രിയ നേട്ടം സ്വന്തമാക്കിയത്. ഈ സംഭവം ഞായറാഴ്ച സമൂഹമാധ്യമങ്ങളും കേന്ദ്ര മന്ത്രിമാരും അടക്കമുള്ളവർ വൻതോതിൽ ആഘോഷമാക്കുകയായിരുന്നു. എന്നാൽ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ തന്നെ 43 കിലോ വിഭാഗത്തിൽ തന്നുവും 46 കിലോ വിഭാഗത്തിൽ കോമളും സ്വർണ മെഡൽ നേടിയിട്ടുണ്ട്. ഇതാരും പരാമർശിച്ചതുമില്ല.
പുരുഷ വിഭാഗം ഫ്രീ സ്റ്റൈലിൽ ചരിത്രത്തിലാദ്യമായി ടീം ഇനത്തിലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയാണ് 147 പോയന്‍റുമായി ജേതാക്കളായത്. യു.എസ്.എ 143ഉം റഷ്യ 140ഉം പോയന്‍റുകൾ നേടി. വനിത വിഭാഗത്തിൽ യു.എസ്.എ 149 പോയന്‍റുമായി ജേതാക്കളായപ്പോൾ 139 പോയന്‍റുമായി ഇന്ത്യ രണ്ടാമതെത്തി. ഗ്രീക്കോ റോമൻ വിഭാഗത്തിൽ 85 പോയന്‍റുമായി ജോർജിയ ജേതാക്കളായപ്പോൾ 29 പോയന്‍റമായി ഇന്ത്യ എട്ടാമതാണ്. വിശദ വിവരങ്ങൾ uww.org/event/world-championships എന്ന വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.