മോഹൻ ഭാഗവതിനൊപ്പം പി.ടി ഉഷ; സോഷ്യൽമീഡിയയിൽ പൊങ്കാല
text_fieldsമുംബൈ: ഇന്ത്യയുെട എക്കാലത്തെയും മികച്ച വനിത അത്ലറ്റുകളിലൊരാളായ പി.ടി ഉഷ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോയെ അനുകൂലിച്ചും എതിർത്തും കമൻറുകൾ. ആർ.എസ്.എസ് തലവനായ മോഹൻ ഭാഗവതിനൊപ്പം ഉഷയും ഭർത്താവ് വി. ശ്രീനിവാസനും മുംബൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തതിന്റെ ഫോട്ടോയെടുത്താണ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്.
'ഏകഭാരതം, ശ്രേഷ്ഠ ഭാരതം, നന്ദി മോഹൻ ഭാഗവത്' എന്ന അർഥത്തിലുള്ള ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയത്. 'പയ്യോളി എക്സ്പ്രസ് പാളം തെറ്റി'എന്നാണ് ചിലർ കമൻറുമായെത്തിയത്. ബി.ജെ.പിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് നഷ്ടപ്പെടാനുള്ള അടുത്ത പ്രമുഖ സ്ഥാനാർഥിയെന്നും ഒരാൾ കമൻറ് ചെയ്തു. ഉഷയെ അനുകൂലിച്ചും നിരവധി പേർ കമൻറിട്ടിട്ടുണ്ട്. ഇന്ത്യാസ് ഇൻറർനാഷണൽ മൂവ്മെൻറ് ടു യുനൈറ്റഡ് നാഷൻസ് (ഐ.ഐ.എം.യു.എൻ) മുംബൈയിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് ഉഷയും മോഹൻഭാഗവതും ശശി തരൂരും അടക്കമുള്ളവർ പങ്കെടുത്തത്.
നേരത്തേ കേരളത്തിൽ സി.പി.എമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു പി.ടി.ഉഷ. സി.പി.എമ്മുമായി ബന്ധമുള്ളയാണ് ഉഷ സ്കൂളിന്റെ പ്രമുഖ ഭാരവാഹികളിലൊരാൾ. എന്നാൽ, ഉഷയുെട ഭർത്താവ് നേരത്തേ തന്നെ ആർ.എസ്.എസ് അനുകുല പോസ്റ്റുകൾ ഫേസ്ബുക്കിലിടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.