ഇന്ത്യ ഓപൺ: പ്രണോയ്, സെൻ, സൈന രണ്ടാം റൗണ്ടിൽ
text_fieldsന്യൂഡൽഹി: മുൻ ചാമ്പ്യൻ സൈന നെഹ്വാൾ, ലോക ചാമ്പ്യൻഷിപ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെൻ, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർ ഇന്ത്യ ഓപൺ രണ്ടാം റൗണ്ടിൽ. പരിക്കിൽ വലഞ്ഞ് ഒരു വർഷത്തോളം കോർട്ടിൽനിന്ന് വിട്ടുനിന്ന സൈനയുടെ തിരിച്ചുവരവായ മത്സരത്തിൽ എതിരാളി ചെക് റിപ്പബ്ലിക് താരം തെരേസ സ്വാബികോവ പിന്മാറിയതിനെ തുടർന്നാണ് അടുത്ത റൗണ്ടിലെത്തിയത്.
മത്സരം 22-20, 1-0ന് സ്വാബികോവ മുന്നിലായിരുന്നു. മാളവിക ബൻസോദ് ആകും സൈനക്ക് അടുത്ത എതിരാളി. ലോക ചാമ്പ്യൻഷിപ് ക്വാർട്ടർ വരെയെത്തിയ മലയാളി താരം പ്രണോയ് സ്പെയിനിന്റെ പാേബ്ലാ അബിയാനെ ആണ് വീഴ്ത്തിയത്. സ്കോർ: 21-14, 21-7. ലക്ഷ്യ സെൻ ഈജിപ്തിന്റെ അദ്ഹം ഹാതിം അൽഗമാലിനെ 21-15, 21-7ന് മറികടന്നു. ഡബ്ൾസ് പ്രതീക്ഷയായ സാത്വിക്-ചിരാഗ് സഖ്യവും അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി ജോടിയും അടുത്ത റൗണ്ടിലെത്തി. പി.വി. സിന്ധു, ശ്രീകാന്ത്, സമീർ വർമ എന്നിവർ കഴിഞ്ഞ ദിവസം ജയം കണ്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.