Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightച​രി​ത്ര​മെ​ഴു​തി...

ച​രി​ത്ര​മെ​ഴു​തി മലയാളി താരം സാ​ജ​ൻ പ്ര​കാ​ശ്​; ഒളിമ്പിക്​ 'എ' യോഗ്യത ആദ്യ ഇന്ത്യക്കാരനായ നീന്തൽതാരം​

text_fields
bookmark_border
ച​രി​ത്ര​മെ​ഴു​തി മലയാളി താരം സാ​ജ​ൻ പ്ര​കാ​ശ്​; ഒളിമ്പിക്​ എ യോഗ്യത ആദ്യ ഇന്ത്യക്കാരനായ നീന്തൽതാരം​
cancel

റോം: ​മ​ല​യാ​ളി നീ​ന്ത​ൽ താ​രം സാ​ജ​ൻ പ്ര​കാ​ശി​ന്​ ച​രി​ത്ര​നേ​ട്ടം. ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക്​​സി​നു​ള്ള 'എ' ​യോ​ഗ്യ​ത മാ​ർ​ക്ക്​ ക​ട​ക്കു​ന്ന ഇ​ന്ത്യ​ൻ നീ​ന്ത​ൽ താ​രം എ​ന്ന ​നേ​ട്ട​മാ​ണ്​ ഇടുക്കി സ്വദേശി സാ​ജ​ൻ ക​ര​സ്ഥ​മാ​ക്കി​യ​ത്. റോ​മി​ൽ ന​ട​ന്ന സെ​റ്റെ കോ​ളി ട്രോ​ഫി നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 200 മീ. ബ​ട്ട​ർ​ഫ്ലൈ​യി​ൽ 1:56:38 സെ​ക്ക​ൻ​ഡി​ൽ നീ​ന്തി​യെ​ത്തി​യാ​ണ്​ 27കാ​ര​ൻ യോ​ഗ്യ​ത നേ​ടി​യ​ത്.

1:56.48 സെ​ക്ക​ൻ​ഡാ​ണ്​ ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​നു​ള്ള 'എ' ​യോ​ഗ്യ​ത മാ​ർ​ക്ക്​. സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റെ​ക്കോ​ഡും സാ​ജ​ൻ മ​റി​ക​ട​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്​​ച ബെ​ൽ​ഗ്രേ​ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 1:56.96 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​ത സാ​ജ​ന്​ 'എ' ​യോ​ഗ്യ​ത മാ​ർ​ക്ക്​​ ക​ട​ക്കാ​നാ​യി​രു​ന്നി​ല്ല.

'എ' ​യോ​ഗ്യ​ത മാ​ർ​ക്കാ​ണ്​ ഒ​ളി​മ്പി​ക്​​സ് നീ​ന്ത​ലി​ന്​​ നേ​രി​ട്ടു​ള്ള പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡം. ഒ​രു വി​ഭാ​ഗ​ത്തി​ൽ 'എ' ​യോ​ഗ്യ​ത മാ​ർ​ക്ക്​ ക​ട​ന്ന ര​ണ്ടു താ​ര​ങ്ങ​ൾ​ക്ക്​ മ​ത്സ​രി​ക്കാം. എ​ന്നാ​ൽ, 'ബി' ​യോ​ഗ്യ​ത മാ​ർ​ക്ക്​ ക​ട​ന്ന ഒ​രു താ​ര​ത്തി​നും ചി​ല​പ്പോ​ൾ അ​വ​സ​രം ല​ഭി​ക്കും. റി​യോ ഒ​ളി​മ്പി​ക്​​സി​ലും സാ​ജ​ൻ മ​ത്സ​രി​ച്ചി​രു​ന്നു.

2015ലെ ദേശീയ ഗെയിംസിൽ ആറ് സ്വർണവും മൂന്ന് വെള്ളിയുമടക്കം ഗെയിംസിലെ താരമായിരുന്നു സാജൻ. 2016ലെ റിയോ ഒളിമ്പിക്സിൽ സാജൻ പ​ങ്കെടുത്തിരുന്നു. 2016ൽ ഗുവാഹത്തിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ നാല് സ്വർണവും മൂന്ന് വെള്ളിയും നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sajan Prakashtokyo olymoics
News Summary - Sajan Prakash creates history, becomes first-ever Indian swimmer to make Olympic 'A' cut
Next Story