കോമൺവെൽത്ത് ഗെയിംസ് മുടങ്ങില്ല; വേദി ഗ്ലാസ്ഗോ
text_fieldsസിഡ്നി: ആസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ അനിശ്ചിതത്വത്തിലായ 2026ലെ കോമൺവെൽത്ത് ഗെയിംസിന് ഇത്തവണയും ബ്രിട്ടൻ തന്നെ വേദിയാകും. സ്കോട്ട്ലൻഡ് തലസ്ഥാനമായ ഗ്ലാസ്ഗോയിലാകും നാലുവർഷത്തിനിടെയെത്തുന്ന മാമാങ്കം നടക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2023ലാണ് സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി വിക്ടോറിയ പിന്മാറ്റം പ്രഖ്യാപിച്ചത്. ഇതോടെ, വേദികൾ ലഭിക്കാതെ പാതിവഴിയിലായ കോമൺവെൽത്ത് ഗെയിംസ് നടക്കില്ലെന്ന് അഭ്യൂഹം പരന്നെങ്കിലും ഒടുവിൽ ആസ്ട്രേലിയയുടെ കൂടി സാമ്പത്തിക പിന്തുണയോടെ ഗ്ലാസ്ഗോയിൽ നടത്താൻ തീരുമാനമാവുകയായിരുന്നു. എന്നാൽ, മത്സരയിനങ്ങൾ വെട്ടിക്കുറച്ചാകും നടക്കുകയെന്നാണ് സൂചന. 2022ൽ ബർമിങ്ഹാമിൽ 20 ഇനങ്ങളിലായിരുന്നു മത്സരം. അത് ഇത്തവണ 10-13 ആയി ചുരുങ്ങും. 2014ലും ഗ്ലാസ്ഗോ വേദിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.