Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightചരിത്രം കുറിച്ച്​ അവനി...

ചരിത്രം കുറിച്ച്​ അവനി ലേഖാര; ഒരു പാരലിമ്പിക്​സിൽ രണ്ട്​ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം

text_fields
bookmark_border
Avani Lekhara
cancel

ടോക്യോ: പാരലിമ്പിക്​സിൽ ഇന്ത്യയുടെ അവനി ലേഖാര ചരിത്രം രചിച്ചു. വനിതകളുടെ 50 മീ. റൈഫിൾ 3 പൊസിഷൻസിൽ (എസ്​.എച്ച്​1) അവനി വെങ്കല മെഡൽ സ്വന്തമാക്കി. ചൈനയുടെ ക്യൂപിങ്​ സാങ് സ്വർണവും ജർമനിയുടെ നടാഷ ഹിൽട്രോ വെള്ളിയും നേടി. പാരലിമ്പിക്​സിൽ ഒരേ ഗെയിംസിൽ രണ്ട്​ മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കായിക താരമായി അവനി മാറി. ​

നേരത്തെ പാരലിമ്പിക്​സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയർ റൈഫിൾ സ്റ്റാൻഡിങ്​ (എസ്​.എച്ച്​ 1) ഇനത്തിലായിരുന്നു അവനിയുടെ സുവർണനേട്ടം. ടോക്യോ പാരലിമ്പിക്​സിലെ ഇന്ത്യയുടെ 12ാം മെഡൽ നേട്ടമാണിത്​.

പാരലിമ്പിക്​സ്​ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ്​ ടോക്യോയിലേത്​. രണ്ട്​ സ്വർണം, ആറ്​ വെള്ളി, നാല്​​ വെങ്കലമാണ്​ ടോക്യോ പാരലിമ്പിക്​സിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. അവാനല ലേഖാരയും (ഷൂട്ടിങ്​) സുമിത്​ ആന്‍റിലുമാണ്​ (ജാവലിൻ ത്രോ) സ്വർണം നേടി രാജ്യത്തിന്‍റെ അഭിമാനമായത്​.

ഭവിനബെൻ പ​േട്ടൽ (ടേബിൾ ടെന്നിസ്​), മാരിയപ്പൻ തങ്കവേലു, നിശാദ്, പ്രവീൺ കുമാർ​ (ഹൈജംപ്​), യോഗേഷ്​ (ഡിസ്​കസ്​), ദേവേന്ദ്ര ജജാരിയ (ജാവലിൻ) എന്നിവരാണ്​ വെള്ളി നേടിയ മറ്റ്​ താരങ്ങൾ. സുന്ദർ സിങ്​ (ജാവലിൻ, ശരദ്​ (ഹൈജംപ്​), സിങ്​രാജ്​ (ഷൂട്ടിങ്​) എന്നിവരാണ്​ വെങ്കലമെഡൽ ജേതാക്കൾ. ഡിസ്​കസ്​​േ​​ത്രായിൽ വിനോദ്​കുമാർ വെങ്കലം നേടിയെങ്കിലും പിന്നീട്​ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingTokyo ParalympicsAvani Lekhara
News Summary - Shooter Avani Lekhara Wins Bronze, First Indian To Win two Medals At Single Paralympics
Next Story