ജന്മനാട് മടക്കിവിളിച്ചിട്ടും സൗമ്യ കേരളത്തിനൊപ്പം
text_fieldsപനാജി: ജന്മനാട് മടക്കിവിളിച്ചപ്പോൾ കേരളത്തിനൊപ്പമെന്നായിരുന്നു എസ്.സൗമ്യയുടെ തീരുമാനം. വിദേശപരിശീലമടക്കമുള്ള വാഗ്ദാനങ്ങളും സൗമ്യയുടെ മനസ്സിളക്കിയില്ല. ഈ തീരുമാനം കേരളത്തിന് സമ്മാനിച്ചത് ഇരട്ടനേട്ടം. ഫെൻസിങ് വനിത വിഭാഗം സാബർ വ്യക്തിഗത ഇനത്തിൽ വ്യാഴാഴ്ച മെഡൽനേട്ടം സ്വന്തമാക്കിയ തലശേരി സായിയിലെ താരമായ എസ്. സൗമ്യ, വെള്ളിയാഴ്ച സാബർ ഗ്രൂപ് ഇനത്തിലെ വെള്ളിത്തിളക്കത്തിലും പങ്കാളിയായി.
സ്കൂൾതലത്തിൽ ഫെൻസിങ്ങിൽ മികവ് കാട്ടിയതിനെ തുടർന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സൗമ്യ തലശേരി സായിയിലേക്ക് എത്തുന്നത്. ഇവിടെനിന്ന് ദേശീയതാരമായി ഉയർന്ന സൗമ്യ, 2018ലെ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് ഇനത്തിൽ വെള്ളി നേടിയിരുന്നു. കന്യാകുമാരി പണയം സ്വദേശിയായ സൗമ്യക്കുമേൽ ഇത്തവണ ദേശീയ ഗെയിംസിൽ തമിഴ്നാടിനായി മത്സരിക്കാൻ സമ്മർദമുണ്ടായിരുന്നു. വിദേശപരിശീലനത്തിനൊപ്പം സ്കോളർഷിപ്പുകൾ അടക്കമുള്ള വാഗ്ദാനങ്ങളുമുണ്ടായിരുന്നു. എന്നാൽ, സൗമ്യ കേരളത്തിനൊപ്പം നിന്നു. എന്നാൽ, തന്നെപ്പോലുള്ള താരങ്ങൾക്ക് വിദേശ പരിശീലനമടക്കം ഒരുക്കാൻ സർക്കാർ തലത്തിൽ പദ്ധതികൾ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
നിലവിൽ കണ്ണൂർ ആർ.എം.എസിലെ ജീവനക്കാരിയാണ്. മറ്റൊരു കേരള താരമായ കനകലക്ഷ്മിക്ക് തമിഴ്നാട് പത്ത് ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.