ഗുസ്തി താരങ്ങളുടെ ‘മി റ്റൂ’; വിനേഷ് ഫോഗട്ടിന്റെ രൂക്ഷ വിമർശനത്തിനു പിന്നാലെ പിന്തുണ അറിയിച്ച് കായിക താരങ്ങൾ
text_fieldsഗുസ്തി താരങ്ങളുടെ ‘മി റ്റൂ’; വിനേഷ് ഫോഗട്ടിന്റെ രൂക്ഷ വിമർശനത്തിനു പിന്നാലെ പിന്നാലെ പിന്തുണ അറിയിച്ച് കായിക താരങ്ങൾലൈംഗിക പീഡന പരാതിയിൽ റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംങ് പൂനിയ തുടങ്ങി പ്രമുഖ ഗുസ്തി താരങ്ങൾ ഏറെയായി ഡൽഹി തലസഥാനത്ത് ജന്ദർ മന്ദറിൽ സമരത്തിലാണ്. തെരുവിൽ അന്തിയുറങ്ങിയും ബ്രിജ് ഭൂഷണെതിരെ എഫ്.ഐ.ആറിന് സമ്മർദം ചെലുത്തിയും അവർ സമരം കടുപ്പിക്കുകയാണ്. പിന്തുണ അറിയിച്ച് രാഷ്ട്രീയ നേതാക്കളടക്കം പലരും പലപ്പോഴായി സ്ഥലത്തെത്തിയിട്ടും പക്ഷേ, രാജ്യത്തെ കായിക താരങ്ങൾ അറിഞ്ഞ മട്ടില്ല. ഇത് ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിലപാടെടുക്കാൻ ഭയമാണ് അവർക്കെന്നായിരുന്നു വിമർശനം.
ഇതോടെ, മൗനം ഭഞ്ജിച്ച് ചിലർ പരസ്യ പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇർഫാൻ പത്താൻ, ഹർഭജൻ സിങ്, നവ്ജോത് സിങ് സിദ്ദു, ടെന്നിസ് താരം സാനിയ മിർസ തുടങ്ങിയവരാണ് പിന്തുണയുമായി എത്തിയത്.
‘സാക്ഷി, വിനേഷ് എന്നിവർ ഇന്ത്യയുടെ അഭിമാനങ്ങളാണ്. ഒരു കളിക്കാരിയെന്ന നിലക്ക് അവർ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നത് എന്നെ വേദനിപ്പിക്കുന്നു. അവർക്ക് നീതി കിട്ടട്ടെയെന്ന് പ്രാർഥിക്കുന്നു’’- എന്നായിരുന്നു ഹർഭജൻ സിങ്ങിന്റെ ട്വീറ്റ്. ട്വീറ്റിനു താഴെ പ്രതിഷേധിക്കുന്ന താരങ്ങളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
‘‘ഒരു കായിക താരം എന്നതിനെക്കാൾ ഒരു വനിതയെന്ന നിലക്ക് ഇത് കണ്ടുനിൽക്കേണ്ടിവരുന്നത് പ്രയാസപ്പെടുത്തുന്നു. അവർ രാജ്യത്തിന് മെഡലുകൾ നൽകിയവരാണ്. അവ അവർക്കൊപ്പം നാം ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്. അവർക്കൊപ്പം അന്ന് അത് ചെയ്തവരാണെങ്കിൽ ഇന്ന് അവരുടെ കൂടെ നിൽക്കേണ്ട ഘട്ടമാണ്. ഇത് ഏറെ വൈകാരികമായ വിഷയമാണ്’’- സാനിയ മിർസ കുറിച്ചു.
‘‘ഇന്ത്യൻ അറ്റ്ലറ്റുകൾ എന്നും നമ്മുടെ അഭിമാനമാണ്, മെഡലുകൾ വാങ്ങുമ്പോൾ മാത്രമല്ല’’- ഇർഫാൻ പത്താന്റെ വാക്കുകൾ.
‘‘ഒളിമ്പിക്സിലും ലോക വേദികളിലും മെഡൽ നേടിയ താരങ്ങളുടെ ഈ അവസ്ഥ നെഞ്ചുലക്കുന്നു. പുരസ്കാരവും ആദരവും സമ്മാനിച്ച് രാജ്യത്തെ സേവിക്കുന്നവരാണ് കായിക താരങ്ങൾ. നിയമം അതിന്റെ വഴി നടത്തുമെന്നും എളുപ്പത്തിൽ നീതി നടപ്പാകുമെന്നും പ്രതീക്ഷിക്കുന്നു’’- നിഖാത് സരിൻ ട്വീറ്റ് ചെയ്തു.
കപിൽ ദേവ്, വിരേന്ദർ സെവാഗ്, ഒളിമ്പിക് ചാമ്പ്യൻമാരായ നീരജ് ചോപ്ര, അഭിനവ് ബിന്ദ്ര എന്നിവരും ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.