Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightശ്രീശങ്കർ ഡയമണ്ട് ലീഗ്...

ശ്രീശങ്കർ ഡയമണ്ട് ലീഗ് ഫൈനലിനില്ല; പിന്മാറ്റം ഏഷ്യന്‍ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ

text_fields
bookmark_border
ശ്രീശങ്കർ ഡയമണ്ട് ലീഗ് ഫൈനലിനില്ല; പിന്മാറ്റം ഏഷ്യന്‍ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ
cancel

ന്യൂഡല്‍ഹി: സെപ്റ്റംബർ 16ന് യു.എസിലെ യൂജീനിൽ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽനിന്ന് ഇന്ത്യയുടെ മലയാളി ലോങ് ജംപ് താരം എം. ശ്രീശങ്കര്‍ പിന്മാറി. ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായ ശ്രീശങ്കര്‍, ഇതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് യൂജീൻ യാത്ര റദ്ദാക്കിയത്. ശ്രീശങ്കര്‍ ഡയമണ്ട് ലീഗില്‍നിന്ന് പിന്മാറിയ വിവരം ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക പേജിലൂടെ അധികൃതര്‍ അറിയിക്കുകയായിരുന്നു.

ഇയ്യിടെ സൂറിക് ഡയമണ്ട് ലീഗില്‍ 7.99 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനം നേടിയിരുന്നു പാലക്കാട്ടുകാരൻ. പാരിസ് ഡയമണ്ട് ലീഗിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബർ 23ന് ചൈനയിലെ ഹാങ്ഷൂവില്‍ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diamond League FinalMurali SreeshankarAsian games 2023
News Summary - Sreesankar not for Diamond League final; Retreat to focus on Asian Games
Next Story