സംസ്ഥാന കോളജ് ഗെയിംസ്: കോതമംഗലം എം.എ കോളജിന് അത്ലറ്റിക്സ് കിരീടം
text_fieldsകൊച്ചി: സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്‍റെ കീഴിൽ നടന്ന കോളജ് ഗെയിംസിൽ കോതമംഗലം എം.എ കോളജിന് അത്ലറ്റിക്സ് കിരീടം. 131 പോയന്‍റ് കോളജ് നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനാണ് രണ്ടാം സ്ഥാനം -78 പോയന്‍റ്. എറണാകുളം മഹാരാജാസ് കോളജ് 23 പോയന്‍റോടെ മൂന്നാമതെത്തി. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ സമാപിച്ചു. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് 19 പോയന്‍റോടെ നാലാമതും പാലാ അൽഫോൺസ കോളജ് 14 പോയന്‍റോടെ അഞ്ചാമതുമെത്തി.
ഒരു മീറ്റ് റെക്കോഡ് കൂടി പിറന്നു. പെൺകുട്ടികളുടെ 200 മീറ്ററിലാണ് പുതിയ മീറ്റ് റെക്കോഡ്. മഹാരാജാസ് കോളജിലെ വി.എസ്. ഭവികക്കാണ് പുതിയ നേട്ടം. 24.9 സെക്കൻഡിൽ ദൂരം കീഴടക്കി.
സ്വർണ ജേതാക്കൾ: 400 മീറ്റർ ഹർഡിൽസ് (പെൺ) -ആർ. ആരതി (ഇരിങ്ങാലക്കുട ക്രൈസ്റ്റ്), 400 മീറ്റർ ഹർഡിൽസ് (ആൺ) -എം. മനൂപ് (കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ്), ട്രിപ്പിൾ ജംപ് (ആൺ) -സി.ഡി. അഖിൽ കുമാർ (മന്നംപട്ട വി.ടി.ബി കോളജ്), 200 മീറ്റർ (ആൺ)-ടി.എസ്. മനു (തൃശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി), 800 മീറ്റർ (പെൺ) -പ്രിൻസില ഡാനിയേൽ (മാർ ഇവാനിയോസ് തിരുവനന്തപുരം), 800 മീറ്റർ (ആൺ) -ടി. സൈഫുദ്ദീൻ (ക്രൈസ്റ്റ്), 5000 മീറ്റർ (പെൺ) -പി.എസ്. സൂര്യ (ക്രൈസ്റ്റ്), 5000 മീറ്റർ (ആൺ)-കെ. ആനന്ദ് കൃഷ്ണൻ (എം.എ കോളജ്), ട്രിപ്പിൾ ജംപ് (പെൺ) -അനു മാത്യു (മഹാരാജാസ്), 20,000 മീറ്റർ നടത്തം (ആൺ) -തോമസ് എബ്രഹാം (എം.എ കോളജ്), 5000 മീറ്റർ നടത്തം -കെ. അക്ഷയ (എം.എ കോളജ്). 4X400 മീറ്റർ റിലേ (പെൺ) -പാലാ അൽഫോൺസ, 4X400 മീറ്റർ റിലേ (ആൺ)-ക്രൈസ്റ്റ് ഇരിങ്ങാലക്കുട).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.