ഇത് കമ്മട്ടിപ്പാടത്തെ തങ്കം
text_fieldsപാലാ: 68-ാമത്തെ വയസ്സിനിടെ അഞ്ച് തവണ ലോകചാമ്പ്യൻഷിപ്പ്, 16തവണ ഇന്‍റർനാഷണൽ മത്സരങ്ങളിൽ പങ്കാളിത്തം. 32വർഷത്തെ തന്‍റെ ചിട്ടയായ പരിശീലനത്തിലൂടെയാണ് എറണാകുളം കമ്മട്ടിപ്പാടം സ്വദേശിനി രാജം ഗോപി സ്വപ്നതുല്യമായ നേട്ടങ്ങളുടെ നെറുകയിൽ എത്തിയിരിക്കുന്നത്. 65 പ്ലസ് സ്ത്രീകളുടെ വിഭാഗത്തിൽ 100, 3000മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാസ്ഥാനം രാജംഗോപിക്കാണ്.
32 വർഷമായി മത്സരരംഗത്തുള്ള രാജംഗോപി ജപ്പാൻ, തായ്ലന്റ്, മലേഷ്യ എന്നിവിടങ്ങളിൽ നടന്ന മീറ്റിലും സുവർണ്ണനേട്ടം കൈവരിച്ചിട്ടുണ്ട്. ജിം പരിശീലകയായിരുന്നതിനാൽ ചിട്ടയായ ജീവിതലൈലികളിലൂടെയാണ് കായികമേഖലയിൽ ഉറച്ചുനിൽക്കുന്നത്. മഹാരാജാസിന്‍റെ ഗ്രൗണ്ടിലാണ് രാജംഗോപിയുടെ പരിശീലനമത്രയും. 5000 മീറ്റർ ഓട്ടം, 5000 മീറ്റർ നടത്തം, 2000 മീറ്റർ സ്ട്രിപ് ചേസ്, 300 മീറ്റർ ഹർഡിൽസ് തുടങ്ങിയ മത്സരങ്ങളിലും രാജംഗോപി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.