പാരലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഓഫിസറായി സുഹാസ് യതിരാജ്
text_fieldsടോക്യേ: പാരലിമ്പിക്സ് പുരുഷ വിഭാഗം ബാഡ്മിന്റൺ എസ്.എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജിന് വെള്ളി. ഞായറാഴ്ച നടന്നഫൈനലിൽ ടോപ് സീഡായ ഫ്രാൻസിന്‍റെ ലൂകാസ് മസൂറിനോട് 21-15, 17-21, 15-21നായിരുന്നു യതിരാജിന്‍റെ തോൽവി. ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ 18ാം മെഡൽനേട്ടമാണിത്.
നോയ്ഡ ഡിസ്ട്രിക് മജിസ്ട്രേറ്റ് കൂടിയായ 38കാരൻ രണ്ടുതവണ ലോകജേതാവായ ഫ്രഞ്ച് എതിരാളിയോട് 62 മിനിറ്റ് സമയം പോരാടിയാണ് അടിയറവ് പറഞ്ഞത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ സ്വർണം നേടിയ മസൂറിനെതിരെ ഗ്രൂപ് ഘട്ടത്തിലും തോറ്റിരുന്നുങ്കെിലും ഫൈനലിൽ യതിരാജ് അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്.
ഗൗതം ബുദ്ധ നഗർ (നോയ്ഡ) ജില്ല മജിസ്ട്രേറ്റായ സുഹാസ് പാരലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഓഫിസറായി. ഇന്തോനേഷ്യയുടെ ഫ്രെഡി സെറ്റ്യാവനിനെയായിരുന്നു സെമിയിൽ തോൽപിച്ചത്.
2017 ബി.ഡബ്ല്യു.എഫ് ടർക്കിഷ് ബാഡ്മിന്റൺ ചാമ്പ്യൻഷിപിന്‍റെ പുരുഷ വിഭാഗം സിംഗിൾസിലും ഡബിൾസിലും സുഹാസ് സ്വർണം നേടിയിരുന്നു. 2016 ഏഷ്യ ചാമ്പ്യൻഷിപ്പിൽ സ്വർണവും 2018 ഏഷ്യൻ പാരഗെയിംസിൽ വെങ്കലവും സ്വന്തമാക്കി. എസ്.എച്ച് 6 ക്ലാസ് ഫൈനലിൽ കൃഷ്ണ നഗർ ഫൈനലിൽ എത്തിയതോടെ ഇന്ത്യക്ക് ഒരുമെഡൽ കൂടി ഉറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.