സുൽത്താൻ ജോഹർ കപ്പ്: ഇന്ത്യക്ക് ജയത്തുടർച്ച
text_fieldsക്വാലാലംപുർ: പരിശീലകൻ പി.ആർ. ശ്രീജേഷിന്റെ അരങ്ങേറ്റ ടൂർണമെന്റിൽ ജയം തുടർന്ന് ഇന്ത്യൻ ജൂനിയർ ടീം. സുൽത്താൻ ജോഹർ കപ്പിലെ രണ്ടാം മത്സരത്തിൽ നാലിനെതിരെ ആറ് ഗോളിന് ബ്രിട്ടനെ തോൽപിച്ചു.
രണ്ടാം മിനിറ്റിൽ റോറി പെൻറോസിലൂടെ ലീഡ് പിടിച്ച എതിരാളികൾക്കെതിരെ ഏഴാം മിനിറ്റിൽ മുഹമ്മദ് കൊനൈൻ ദാദാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. ദിൽരാജ് (17, 50), ശർദ നന്ദ് (20, 50), മൻമീത് സിങ് (26) എന്നിവരും സ്കോർ ചെയ്തു. 15ാം മിനിറ്റിൽ ബ്രിട്ടനായി പെൻറോസിന്റെ രണ്ടാം ഗോൾ. ശേഷിച്ചവ മിഷേൽ റോയ്ദനും (46, 59) നേടി. ആദ്യ കളിയിൽ ഇന്ത്യ ജപ്പാനെ തോൽപിച്ചിരുന്നു. ആറ് പോയന്റുമായി ഒന്നാംസ്ഥാനത്താണ് ടീം ഇപ്പോൾ. മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് മലേഷ്യയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.