ടേബ്ൾ ടെന്നിസ്: ചരിത്രംകുറിച്ച് പുരുഷ, വനിത ടീമുകൾ ഒളിമ്പിക്സിന്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ടേബ്ൾ ടെന്നിസ് ചരിത്രത്തിലെ ആദ്യ സംഭവമായി പുരുഷ, വനിത ടീമുകൾ ഒളിമ്പിക്സിന്. തിങ്കളാഴ്ച പുറത്തുവന്ന ലോക ടീം റാങ്കിങ്ങിൽ മുന്നോട്ടുകയറിയാണ് ടീം ഇന്ത്യ പാരിസിലേക്ക് വണ്ടികയറുന്നത്. ലോക റാങ്കിങ്ങിൽ ആദ്യ 16 സ്ഥാനക്കാർക്കാണ് ഒളിമ്പിക്സ് യോഗ്യത. അന്താരാഷ്ട്ര ടേബ്ൾ ടെന്നിസ് ഫെഡറേഷൻ പുറത്തുവിട്ട പട്ടികയിൽ ഇന്ത്യൻ പുരുഷ ടീം 15ാമതും വനിതകൾ 13ാമതുമാണ്.
ബുസാൻ ലോക ചാമ്പ്യൻഷിപ്പിൽ നേരത്തേ മടങ്ങി യോഗ്യതപോരാട്ടത്തിൽ ഇന്ത്യ അവസരം നഷ്ടപ്പെടുത്തിയിരുന്നു. ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ് ടീമുകളോടാണ് പ്രീക്വാർട്ടറിൽ ടീമുകൾ തോൽവി സമ്മതിച്ചിരുന്നത്.
‘മഹത്തായ നേട്ടമാണിത്. സുദീർഘമായ ഒരു പ്രക്രിയക്കൊടുവിൽ സംഭവിച്ചത്. ഇന്ത്യൻ ടി.ടി.എഫ്.ഐ എക്സിക്യൂട്ടിവ് കമ്മിറ്റി, കോച്ചുമാർ, താരങ്ങൾ എന്നിവർക്കെല്ലാം വലിയ നന്ദി’ -സംഘടന സെക്രട്ടറി കമലേഷ് മേത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.