ടാറ്റ സ്റ്റീൽ ചെസ്: ഗുകേഷ് മുന്നിൽ
text_fieldsഡി. ഗുകേഷ്
ആംസ്റ്റർഡാം: ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസിൽ ലോക ചാമ്പ്യൻ ഡി. ഗുകേഷ് ഒറ്റക്ക് മുന്നിൽ. ഒമ്പതാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക് മെൻഡോൻകയെ വീഴ്ത്തിയാണ് ഒന്നാം സ്ഥാനത്ത് നില ഭദ്രമാക്കിയത്. മറ്റു ഇന്ത്യൻ താരങ്ങളായ ആർ. പ്രഗ്നാനന്ദ ഡച്ച് താരം അനിഷ് ഗിരിയോടും വെറ്ററൻ താരം പി. ഹരികൃഷ്ണ, വ്ലാഡ്മിർ ഫെഡോസീവിനോടും തോൽവി സമ്മതിച്ചു.
ശമ്പളമില്ല; മുഹമ്മദൻസ് കോച്ച് ടീം വിട്ടു
കൊൽക്കത്ത: ഐ ലീഗിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിനെ കഴിഞ്ഞ തവണ ചാമ്പ്യന്മാരാക്കിയ കോച്ച് ആൻഡ്രി ചെർനിഷോവ് വേതനം മുടങ്ങിയതിനെ തുടർന്ന് ടീം വിട്ടു. ഒരു പ്രഫഷനലെന്ന നിലക്ക് മൂന്നു മാസം വേതനമില്ലാതെ പരിശീലക ചുമതലയിൽ തുടരാനാകില്ലെന്നും അതിനാൽ മടങ്ങുകയാണെന്നും ചെർനിഷോവ് സമൂഹമാധ്യമത്തിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.