ഒളിമ്പിക്സിനെ ചൈന രാഷ്ട്രീയവൽകരിക്കുന്നു, പ്രധാന ചടങ്ങുകളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കും
text_fieldsന്യൂഡൽഹി: ബീജിങ് ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യമറിച്ചത്. എന്നാൽ, ഒളിമ്പിക്സിൽ ഇന്ത്യയിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കും.
ഒളിമ്പിക്സിനെ രാഷ്ട്രീയവൽകരിക്കാൻ ചൈന ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ഇന്ത്യയുടെ നടപടി. ഗൽവാൻ ഏറ്റുമുട്ടലിൽ പങ്കെടുത്ത സൈനികർ ഒളിമ്പിക്സ് ദീപശിഖയേന്തുന്നതാണ് ഇന്ത്യൻ പ്രതിഷേധത്തിന് വഴിവെച്ചത്.
ഇന്ത്യയും ചൈനയും അടക്കം നാല് രാജ്യങ്ങളുടെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദീപശിഖപ്രയാണത്തിൽ ചൈനക്ക് വേണ്ടി ദീപശിഖയേന്തിയത് ഗൽവാൻ സംഘർഷത്തിൽ പരിക്കേറ്റ പീപ്പിൾസ് ലിബറേഷൻ ആർമി കമാൻഡറായ ക്വി ഫാബോയ ആയിരുന്നു. നാല് തവണ സ്പീഡ് സ്കേറ്റിങ് ചാമ്പ്യനായ വാങ് മെങ്ങിൽ നിന്നാണ് ഫാബോ ദീപശിഖ ഏറ്റുവാങ്ങിയതെന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.
ഗൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിൽ തങ്ങൾക്കുണ്ടായ നഷ്ടം ചൈന മറച്ചുപിടിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വാർത്ത പുറത്ത് വന്നത്.
അതേസമയം, ദീപശിഖ പ്രയാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചൈനക്കെതിരെ യു.എസ് സെനറ്റർ ജിം റിഷിച്ച് ചൈനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഗൽവാനിൽ ഇന്ത്യക്കെതിരായ സംഘർഷത്തിൽ പങ്കാളിയായ ആൾക്ക് ദീപശിഖ നൽകിയത് അപമാനകരമായ തീരുമാനമാണെന്ന് ജിം ചൂണ്ടിക്കാട്ടി.
ഉയിഗുർ മുസ്‍ലിംകൾക്കെതിരായ വംശഹത്യക്ക് സമാനമാണിത്. ഉയിഗുർ മുസ്‍ലിംകളുടെ സ്വാതന്ത്ര്യത്തേയും ഇന്ത്യയുടെ പരമാധികാരത്തേയും ബഹുമാനിക്കുമെന്നും യു.എസ് സെനറ്റർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.