അനന്തദൂരം
text_fieldsകൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാംനാളും തിരുവനന്തപുരത്തിന് എതിരാളികളില്ല. ഓവറോൾ പട്ടികയിൽ തലസ്ഥാന ജില്ലക്ക് 1579 പോയന്റായി. രണ്ടാംസ്ഥാനക്കാരായ കണ്ണൂർ (592) ആയിരത്തോളം പോയന്റ് പിറകിലായതിനാൽ ഇവർ കിരീടം ഉറപ്പിച്ചു. ഗെയിംസിൽ 120 സ്വർണവും 77 വെള്ളിയും 90 വെങ്കലവുമായി 1015 പോയന്റുണ്ട് തിരുവനന്തപുരത്തിന്. നീന്തലിൽ 551ഉം അത്ലറ്റിക്സിൽ 13ഉം പോയന്റാണ് അനന്തപുരിക്കാർ ഇതുവരെ നേടിയത്. അതേസമയം, അത്ലറ്റിക്സിൽ ത്രസിപ്പിക്കുന്ന പോരാട്ടമാണ്.
മലപ്പുറവും (30) പാലക്കാടും (29) ആണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. നീന്തലിൽ എട്ടും അത്ലറ്റിക്സിൽ മൂന്നും മീറ്റ് റെക്കോഡുകൾ ഇന്നലെ പിറന്നു. അത്റ്റിക്സിലെ ചാമ്പ്യൻ സ്കൂളാവാൻ എറണാകുളം കോതമംഗലം മാർബേസിൽ എച്ച്.എസ്.എസും (19) പാലക്കാട് മുണ്ടൂർ എച്ച്.എസും (13) മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസും (11) ആണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
വേഗ താരങ്ങളെ ഇന്നറിയാം
സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരങ്ങളെ തീരുമാനിക്കുന്ന 100 മീറ്റർ ഫൈനലുകൾ ഇന്ന് നടക്കും. വൈകുന്നേരം 4.45ന് സബ് ജൂനിയർ ബോയ്സ് മത്സരത്തോടെയാണ് തുടങ്ങുക. 800 മീറ്റർ ഫൈനലുകളും രണ്ടാം ദിനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.