ഒളിമ്പിക്സ് അത്ലറ്റിക് ടീമിൽ ഏഴു മലയാളികൾ
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിനുള്ള 26 അംഗ അത്ലറ്റിക് ടീമിനെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ ഇടംപിടിച്ചത് ഏഴു മലയാളികൾ. ടീമിൽ സ്ഥാനം പ്രതീക്ഷിച്ച ജിസ്ന മാത്യുവും വി.കെ. വിസ്മയയും പുറത്തായപ്പോൾ ടീമിൽ മലയാളി വനിത സാന്നിധ്യമില്ല.
എം. ശ്രീശങ്കർ (ലോങ്ജംപ്), കെ.ടി. ഇർഫാൻ (20 കി.മീ. നടത്തം), എം.പി. ജാബിർ (400 മീ. ഹർഡ്ൽസ്), മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് (മൂവരും 4x400 മീ. റിലേ), അലക്സ് ആൻറണി (4x400 മീ. മിക്സഡ് റിലേ) എന്നിവരാണ് ടോക്യോയിലേക്ക് പറക്കുന്ന മലയാളി അത്ലറ്റുകൾ. 4x400 മീ. മിക്സഡ് റിലേ ടീമിലേക്കുള്ള മൂന്നു വനിതകളുടെ സ്ഥാനത്തിനായി പ്രത്യേക ടൈം ട്രയൽ നടത്തിയപ്പോഴാണ് ജിസ്നയും വിസ്മയയും പുറത്തായത്.
ടീമിലെ മറ്റു പ്രധാനതാരങ്ങൾ: പുരു.: തേജീന്ദർ പാൽ സിങ് തൂർ (ഷോട്ട്പുട്ട്), നീരജ് ചോപ്ര (ജാവലിൻ ത്രോ), ആരോക്യ രാജീവ്, (4x400 മീ. റിലേ), വനിത: ദ്യുതി ചന്ദ് (100 മീ., 200 മീ.), കമൽപ്രീത് കൗർ, സീമ ആൻറിൽ പൂനിയ (ഇരുവരും ഡിസ്കസ് ത്രോ), രേവതി വീരമണി, ശുഭ വെങ്കിടേശൻ, ധനലക്ഷ്മി ശേഖർ (മൂവരും 4x400 മീ. മിക്സഡ് റിലേ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.