ഇരട്ടകൾ പക്ഷേ, ജൂനിയർ, സീനിയർ
text_fieldsകൊച്ചി: ഒരേ അച്ഛനമ്മമാരുടെ മക്കളായി ഒരേദിവസം പിറന്നവർ, ഒരേ ക്ലാസിൽ പഠിക്കുന്നവർ...സംസ്ഥാന സ്കൂൾ കായികമേളയിലെത്തിയപ്പോൾ ഒരാൾ സീനിയറും രണ്ടാമത്തെയാൾ ജൂനിയറുമായി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ശ്രേയയും ശ്രദ്ധയും. സീനിയർ ഗേൾസ് 3000 മീറ്റർ നടത്തത്തിൽ പങ്കെടുത്ത ശ്രേയക്ക് നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായി നാലാംസ്ഥാനം ലഭിച്ചു. ജൂനിയർ ഗേൾസ് 3000 മീറ്റർ നടത്തത്തിൽ ഇറങ്ങാനിരിക്കുകയാണ് ശ്രദ്ധ.
13 വയസ്സാണ് ശ്രദ്ധയുടെയും ശ്രേയയുടെയും പ്രായം. ജൂനിയറാണ് കാറ്റഗറിയെങ്കിലും സീനിയറിലും മത്സരിക്കാൻ യോഗ്യതയുണ്ട്. ഒരേ കാറ്റഗറിയിൽ ഇറങ്ങിയാൽ രണ്ടിലൊരാൾ ജില്ല തലത്തിൽ പുറത്തുപോവാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സീനിയറും ജൂനിയറുമാക്കിയതെന്ന് പരിശീലകൻ ബിജു വാസുദേവൻ പറഞ്ഞു. ജില്ലയിൽ അതത് കാറ്റഗറിയിൽ രണ്ടാംസ്ഥാനമായിരുന്നു. മണ്ണത്തുപാറയിലെ ഉണ്ണികൃഷ്ണൻ-ശാന്ത ദമ്പതികളുടെ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.